ന്യൂഡല്‍ഹി:  എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഹരിയാണ ജമ്മു കശ്മീര്‍ ഫലം പുറത്ത് വരുന്നതിന് മുമ്പെ ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്‍പില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. ബി.ജെ.പിയുടെ ഹാട്രിക് മോഹം തകര്‍ത്ത് ഹരിയാണയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നായിരുന്നു പുറത്തുവന്ന എക്‌സിറ്റ്‌പോളുകളുടേയെല്ലാം പ്രവചനം. ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യം മുന്നേറ്റം നടത്തുമെന്നും പ്രവചിച്ചിരുന്നു.

To advertise here,

ആദ്യഘട്ട ഫലം പുറത്തുവരുമ്പോള്‍ ഹരിയാണയില്‍ കോണ്‍ഗ്രസും ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യവും വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്.

ഡല്‍ഹി ആസ്ഥാനത്തിന് മുന്നില്‍ പ്ലക്കാര്‍ഡുകളും കൊടികളും ഉയര്‍ത്തി ചെണ്ടികൊട്ടി ഡാന്‍സ് കളിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷം. ഹരിയാണയിലെ 90 സീറ്റില്‍ 55 സീറ്റിലെങ്കിലും കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രധാന എക്‌സിറ്റ് പോളുകളുടെയെല്ലാം പ്രവചനം. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 35 മുതല്‍ 40 സീറ്റുകള്‍ വയേരും, 46 മുതല്‍ 50 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചനമുണ്ടായിരുന്നു.