
ന്യൂഡൽഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ധ്രുവ് റിസർച്ച്, ദൈനിക് ഭാസ്കർ, പീപ്പിൾ പൾസ്,റിപ്പബ്ലിക് സർവേകൾ സംസ്ഥാനത്ത് കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്നു.
ഹാട്രിക് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 2014-ലെ മോദി തരംഗത്തിൽ 47 സീറ്റുകൾ സ്വന്തമാക്കിയാണ് സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി അധികാരത്തിലേറിയത്. 2019-ലും അധികാരം നിലനിർത്തി.
അതേസമയം തിരിച്ചുവരവ് പ്രതീക്ഷിച്ച കോൺഗ്രസിന് വൻ പ്രതീക്ഷ പകരുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. അഗ്‌നിവീർ പദ്ധതി, കർഷക പ്രതിഷേധം, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രചരണത്തിനിറങ്ങിയ കോൺഗ്രസ് ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ്. ഇത്തവണ കേവലഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോൾ റിപ്പോർട്ടുകൾ.
ദൈനിക് ഭാസ്കർ
കോൺഗ്രസ് - 44-54
ബിജെപി - 15-29
ജെജെപി - 0-1
മറ്റുള്ളവർ - 4-9
പീപ്പിൾ പൾസ്
കോൺഗ്രസ് - 49-61
ബിജെപി - 20-32
ജെജെപി - 0
മറ്റുള്ളവർ - 3-5
ധ്രുവ് റിസർച്ച്
കോൺഗ്രസ് - 50-64
ബിജെപി - 22-32
ജെജെപി - 1
മറ്റുള്ളവർ - 2-8
റിപ്പബ്ലിക്
കോൺഗ്രസ് - 55 -62
ബിജെപി - 18-24
ജെജെപി - 0-3
മറ്റുള്ളവർ - 3-6
Content Highlights: Exit poll results show Congress advance in Haryana
Published: 05 Oct 2024, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented