
ജയ്പുര്‍: കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന രാജസ്ഥാനില്‍, ബി.ജെ.പി. അധികാരം പിടിക്കുമെന്ന സൂചന നല്‍കി എക്‌സിറ്റ് പോള്‍ഫലങ്ങള്‍. 200 നിയമസഭാ മണ്ഡലങ്ങളുള്ള രാജസ്ഥാനില്‍ 101 സീറ്റില്‍ വിജയിക്കുന്നവര്‍ക്ക് അധികാരത്തിലേറാം. ജന്‍ കീ ബാത്, ടൈംസ് നൗ-ഇടിജി, പി-എം.എ.ആര്‍.ക്യു എന്നിവയാണ് ബി.ജെ.പിയ്ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യ-ടുഡേ ആക്‌സിസ് മൈ ഇന്ത്യ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ:
ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ
ബിജെപി: 80-100
കോണ്‍ഗ്രസ്: 86-106
മറ്റുള്ളവര്‍: 9-18
എബിസി ന്യൂസ് സി വോട്ടര്‍
ബിജെപി: 94-114
കോണ്‍ഗ്രസ്: 71-91
മറ്റുള്ളവര്‍: 9-19
ദൈനിക് ഭാസ്‌കര്‍
ബിജെപി: 98-105
കോണ്‍ഗ്രസ്: 85-95
മറ്റുള്ളവര്‍: 10-15
ഇന്ത്യ ടിവി-സിഎന്‍എക്‌സ്
ബിജെപി: 80-90
കോണ്‍ഗ്രസ്: 94-104
മറ്റുള്ളവര്‍: 14-18
ജന്‍ കീ ബാത്
ബിജെപി: 100-122
കോണ്‍ഗ്രസ്: 62-85
മറ്റുള്ളവര്‍: 14-15
ടൈംസ് നൗ-ഇടിജി
ബിജെപി: 108-128
കോണ്‍ഗ്രസ്: 56-72
മറ്റുള്ളവര്‍: 13-21
പി-എം.എ.ആര്‍.ക്യു
ബിജെപി: 105-125
കോണ്‍ഗ്രസ്: 69-71
മറ്റുള്ളവര്‍: 5-15
നവംബര്‍ 25-ന് ഒറ്റ ഘട്ടമായാണ് രാജസ്ഥാന്‍ പോളിങ് ബൂത്തിലെത്തിയത്. കഴിഞ്ഞ മുപ്പതുവര്‍ഷമായി ഒരു പാര്‍ട്ടിയും തുടര്‍ഭരണം നല്‍കിയ ചരിത്രമല്ല രാജസ്ഥാന്റേത്.
Content Highlights: bjp likely win rajastan hints exit poll results
Published: 30 Nov 2023, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented