ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും. എക്സിറ്റ് പോളുകള്‍ എന്തു പറയുന്നുവെന്ന് കാര്യമാക്കുന്നില്ല. രജസ്ഥാനില്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പി. വിജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് തോല്‍ക്കാതിരിക്കാനുള്ള മൂന്ന് കാരണങ്ങളും ഗെഹ്‌ലോത് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ നിരത്തി. ഭരണവിരുദ്ധ തരംഗമില്ലായ്മ, മുഖ്യമന്ത്രിയുടെ വികസനനേട്ടങ്ങള്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി. നേതൃത്വം ഉപയോഗിച്ച ഭാഷ എന്നീ മൂന്ന് കാരണങ്ങളാണ് ഗെഹ്ലോത്ത് ഉയര്‍ത്തിക്കാട്ടിയത്. നിലവിലെ കോണ്‍ഗ്രസ് ഭരണകൂടത്തിനെതിരേ ഭരണവിരുദ്ധ തരംഗമില്ല എന്നതാണ് ഒന്നാമത്തേതായി ചൂണ്ടിക്കാട്ടിയത്. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ മുഖ്യമന്ത്രി നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളെ രണ്ടാമതായി ഗെഹ്ലോത്ത് എണ്ണിപ്പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉപയോഗിച്ച ഭാഷ ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരാള്‍ക്കും ഇഷ്ടപ്പെടാത്ത ഭാഷയായിരുന്നു അതെന്നാണ് ഗെഹ്‌ലോത് ആരോപിക്കുന്നത്. അതേസമയം ബി.ജെ.പി.യുടെ മത കാര്‍ഡ് വിജയിച്ചാല്‍ അവര്‍ രാജസ്ഥാനില്‍ വിജയം കൈവരിക്കുമെന്നും ഗെഹ്ലോത്ത് പറഞ്ഞു. പേടിപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വാക്കുകളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബി.ജെ.പി. പയറ്റിയത്. ഇത് ജനം അത്രകണ്ട് ഏറ്റെടുത്തിട്ടില്ലെന്നും ഗെഹ്ലോത്ത് പറഞ്ഞു.
Content Highlights: ashok gehlot lists reasons why congress will retain power in rajasthan
Published: 30 Nov 2023, 05:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented