ഐസോള്‍: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ മിസോറമില്‍. സംസ്ഥാനത്ത് ഭാരത് ജോഡോ മാതൃകയില്‍ യാത്ര നടത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ ബുധന്‍വരെ മിസോറമില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

മിസോറമിലെ ചന്മാരി മുതല്‍ ട്രഷറി സ്‌ക്വയര്‍ വരെയുള്ള രണ്ടരക്കിലോമീറ്റര്‍ ദൂരത്തില്‍ രാഹുല്‍ ഭാരത് ജോഡോ യാത്ര മാതൃകയില്‍ യാത്ര നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുമാണ് യാത്ര. തുടര്‍ന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തെ കണ്ട് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തും. 

മിസോറമിന്റെ തെക്കുഭാഗമായ ലംഗ്‌ലേരി കേന്ദ്രീകരിച്ചും ഭാരത് ജോഡോ മാതൃകയില്‍ യാത്ര നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 18-ന് സംസ്ഥാനത്തുനിന്ന് മടങ്ങുന്നതിനു മുന്‍പായി മാധ്യമങ്ങളെ കാണാനും പദ്ധതിയുണ്ട്.