ഹൈദരാബാദ്: തെലങ്കാന ഡി.ജി.പി അന്‍ജാനി കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു. വോട്ടെണ്ണലിനിടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രേവന്ത് റെഡ്ഡിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഡി.ജി.പിയെ സസ്‌പെന്‍ഡ് ചെയ്തത്. തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

To advertise here,

വോട്ടെണ്ണല്‍ പുരോഗമിക്കവെ ഉച്ചയ്ക്ക് 12:30-ഓടെയാണ് അന്‍ജാനി കുമാര്‍ വീട്ടിലെത്തി രേവന്ത് റെഡ്ഡിയെ കണ്ടത്. രേവന്ത് റെഡ്ഡി വിജയം ഉറപ്പിച്ച സന്ദര്‍ഭത്തിലുള്ള സന്ദര്‍ശനത്തില്‍ ഡി.ജി.പിയ്‌ക്കൊപ്പം മഹേഷ് ഭഗവത്, സഞ്ജയ് കുമാര്‍ ജെയിന്‍ എന്നീ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൂടി ഉണ്ടായിരുന്നു. ഇരുവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിട്ടുണ്ട്.

തെലങ്കാന ഡി.ജി.പി. രേവന്ത് റെഡ്ഡിയെ സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. അന്‍ജാനി കുമാര്‍ പൂച്ചെണ്ട് നല്‍കി രേവന്ത് റെഡ്ഡിയെ അഭിനന്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.