നീമച്ച്: മധ്യപ്രദേശ് രാജ്യത്തെ ‘അഴിമതി തലസ്ഥാന’മാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയാൽ ജാതിസെൻസസ് നടത്തുമെന്ന് നീമച്ചിലെയും ഹർദയിലെയും പൊതുയോഗങ്ങളിൽ രാഹുൽ പറഞ്ഞു.

To advertise here,

“സംസ്ഥാനത്ത് ബി.ജെ.പി. സർക്കാർ വ്യാപകമായ അഴിമതിയിൽ ഏർപ്പെടുകയാണ്. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ മകനും ഒരു ഇടനിലക്കാരനും കോടിക്കണക്കിന് രൂപയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ നിങ്ങൾ കണ്ടില്ലേ. മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനമാണ്. അവർ നിങ്ങളുട പണം മോഷ്ടിക്കുകയാണ്. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി അന്വേഷണം നടത്തിയോ?” -രാഹുൽ ചോദിച്ചു.

മധ്യപ്രദേശിൽ കോൺഗ്രസ് 500 രൂപയ്ക്ക് പാചകവാതക സിലിൻഡർ നൽകും. കർഷകരുടെ രണ്ടുലക്ഷംവരെയുള്ള വായ്പകൾ എഴുതിത്തള്ളും. ഗോതമ്പിന് 2600 രൂപ കുറഞ്ഞ താങ്ങുവില നൽകും. അത് 3000 രൂപയായി ഉയർത്തും. 100 വരെ സൗജന്യവൈദ്യുതി നൽകും -രാഹുൽ പറഞ്ഞു.