ഭോപാൽ: മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തുന്ന ബി.ജെ.പി. സർക്കാർ സംസ്ഥാനത്തെ മുഴുവൻപേർക്കും അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ ദർശനസൗകര്യം ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വിദിഷ ജില്ലയിലെ സിറോഞ്ച് നിയമസഭാമണ്ഡലത്തിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ ബി.ജെ.പി. അധ്യക്ഷനായിരുന്ന കാലത്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രാമക്ഷേത്രനിർമാണം എന്നുതുടങ്ങുമെന്നാണ് എന്നോട് ചോദിച്ചുകൊണ്ടിരുന്നത്. 2024 ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടക്കും. മധ്യപ്രദേശുകാർക്ക് അയോധ്യയിലെ രാമക്ഷേത്രത്തിൽപോയി പ്രാർഥന നടത്താൻ പണം ചെലവഴിക്കേണ്ടിവരില്ല. പുതിയ ബി.ജെ.പി. സർക്കാർ ജനങ്ങൾക്ക് ഘട്ടംഘട്ടമായി അതിന് അവസരമൊരുക്കും” -അദ്ദേഹം പറഞ്ഞു.
Content Highlights: New BJP government in Madhya Pradesh to arrange Ayodhya visit for residents of state Amit Shah
Published: 14 Nov 2023, 04:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented