ഭോപാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ പത്രിക നല്‍കിയ 39 നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കി.

To advertise here,

സ്വതന്ത്രര്‍, ബി.എസ്.പി., എസ്.പി, എ.എ.പി. ടിക്കറ്റിലാണ് ഇവര്‍ മത്സരിക്കുന്നത്. മുന്‍ എം.പി. പ്രേംചന്ദ് ഗുഡ്ഡു, മുന്‍ എം.എല്‍.എ.മാരായ അന്തര്‍ സിങ് ദര്‍ബാര്‍, യാദവേന്ദ്ര സിങ്, സംസ്ഥാനവക്താവ് അജയ് സിങ് യാദവ് എന്നിവരാണ് നടപടി നേരിട്ടവരില്‍ പ്രമുഖര്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് സിങ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 230 അംഗ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 17-നാണ്.