
പാലക്കാട്: സമാനചിന്താഗതിയുള്ള പാര്‍ട്ടികളെ കൂടെനിര്‍ത്താതെ ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാം എന്ന കോണ്‍ഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടിയാണ് രാജസ്ഥാന്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും ചിറ്റൂര്‍ ഗവ. ബോയ്സ് എച്ച്.എസ്.എസ്. മൈതാനത്ത് നടന്ന ചിറ്റൂര്‍ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
മൃദുഹിന്ദുത്വത്തിന്റെ ഭാഗമായിനിന്ന് തീവ്രഹിന്ദുത്വത്തെ നേരിടാം എന്ന കോണ്‍ഗ്രസിന്റെ മിഥ്യാധാരണക്കേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇത്തരത്തിലുള്ള നിലപാട് തെറ്റാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. കമല്‍നാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം നിലപാട് ബി.ജെ.പിക്ക് ഗുണമായി ഭവിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിലെ ഈ ദുര്‍ഗതിക്ക് കാരണം കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി.യെ നേരിടുന്നത് ഞങ്ങള്‍ ഒറ്റയ്ക്ക് നിര്വ്വഹിച്ചുകളയും എന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെപ്പോലൊരു പാര്‍ട്ടിയെ നേരിടാനൊരുങ്ങുമ്പോള്‍ സമാനമനസ്കരായ എല്ലാവരുടെയും പിന്തുണ ആര്‍ജിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ട് തെറ്റുതിരുത്തി എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ തയ്യാറാവണം, മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Content Highlights: kerala cm pinarayi vijayan on election result in madhya pradesh rajasthan chhattisgarh
Published: 03 Dec 2023, 02:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented