വിശാഖപട്ടണം, ജമ്മു, അമൃത്സർ ഐ.ഐ.എമ്മുകൾ പിഎച്ച്.ഡി/ഡോക്ടറൽ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

ഡിസിഷൻ സയൻസസ്, ഇക്കണോമിക്സ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, പ്രൊഡക്ഷൻ ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജി, ബിസിനസ് പോളിസി ആൻഡ് സ്ട്രാറ്റജി, ഓപ്പറേഷൻസ് ആൻഡ് സപ്ലൈചെയിൻ മാനേജ്മെന്റ്, ഐ.ടി. സിസ്റ്റംസ് ആൻഡ് അനലറ്റിക്സ്, ഇക്കണോമിക്സ് ആൻഡ് ബിസിനസ് എൻവയൺമെന്റ്, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ അവസരമുണ്ട്.

ഏതെങ്കിലും വിഷയത്തിലെ മാസ്റ്റേഴ്സ് ബിരുദം, രണ്ടുവർഷമെങ്കിലും നീണ്ട പഠനത്തിനുശേഷമുള്ള പി.ജി. ഡിപ്ലോമ, ബി.കോം/ബിരുദം കഴിഞ്ഞു നേടിയ സി.എ., ഐ.സി.ഡബ്ല്യു.എ., സി.എസ്. തുടങ്ങിയ പ്രൊഫഷണൽ യോഗ്യത, നാലുവർഷ ബാച്ചിലർ ബിരുദം എന്നിവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. സാധുതയുള്ള ഒരു ടെസ്റ്റ് സ്കോർ (വിവിധ ഏജൻസികളുടെ എലിജിബിലിറ്റി ടെസ്റ്റ് സ്കോർ പരിഗണിക്കും) വേണം. സ്ഥാപനമനുസരിച്ച് മാറ്റങ്ങൾ/മറ്റു വ്യവസ്ഥകൾ ഉണ്ടാകാം.

മാസം 30,000 മുതൽ 40,000 രൂപ വരെ സാമ്പത്തികസഹായം ലഭിക്കും. കണ്ടിജൻസി ഗ്രാന്റ്, കംപ്യൂട്ടർ ഗ്രാന്റ്, കോൺഫറൻസ് സപ്പോർട്ട് തുടങ്ങിയവയും സ്ഥാപനത്തിനനുസരിച്ച് ലഭിക്കാം.

വെബ്സൈറ്റും അപേക്ഷിക്കേണ്ട അവസാന തീയതിയും: * അമൃത്സർ: https://iimamritsar.ac.in/ (മാർച്ച് 10), * വിശാഖപട്ടണം: https://iimv.ac.in (മാർച്ച് 15), * ജമ്മു: http://www.iimj.ac.in (മാർച്ച് 31).

Content Highlights: Research opportunity in IIMs apply now