
മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി 2024 ജനുവരി സെഷനിലെ ഗവേഷണപ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നാനോസയൻസ്, നാനോടെക്നോളജി എന്നിവയിലെ വിവിധ മേഖലകളിലെ ഗവേഷണങ്ങളാണ് നടന്നുവരുന്നത്.
കെമിക്കൽ ബയോളജി യൂണിറ്റ്, എനർജി ആൻഡ് എൻവയൺമെൻറ്് യൂണിറ്റ്, ക്വാണ്ടം മെറ്റീരിയൽസ് ആൻഡ് ഡിവൈസസ് യൂണിറ്റ് എന്നിവയാണ് പ്രധാന ഗവേഷണമേഖലകൾ.
യോഗ്യത: ബേസിക്/അപ്ലൈഡ് സയൻസസ്, എൻജിനിയറിങ്/ അനുബന്ധ മേഖലയിൽ എം.എസ്‌സി., എം.ടെക്., എം.ഫാം. എന്നിവയിലൊന്നു വേണം. യോഗ്യതാ കോഴ്സിന്റെ അന്തിമ സെമസ്റ്റർ/വർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും 2023 ഡിസംബർ 20-നകം ബിരുദം ലഭിച്ചിരിക്കണം എന്ന വ്യവസ്ഥയ്ക്കുവിധേയമായി അപേക്ഷിക്കാം.
സി.എസ്.ഐ.ആർ./യു.ജി.സി.-ജെ.ആർ.എഫ്., ഐ.സി.എം.ആർ.-ജെ.ആർ.എഫ്., ഡി.ബി.ടി.-ജെ.ആർ.എഫ്. തുടങ്ങിയവയിലൊന്നിൽ യോഗ്യത നേടിയവരോ, തത്തുല്യ ഫണ്ടിങ് ഫെലോഷിപ്പ് ഉള്ളവരോ സെക്യുവേഡ് ഫെലോഷിപ്പ് ഉള്ളവരോ ആയിരിക്കണം അപേക്ഷകർ.
പ്രായപരിധി സി.എസ്.ഐ. ആർ., യു.ജി.സി., ഡി.എസ്.ടി. വ്യവസ്ഥകൾ പ്രകാരമായിരിക്കും. പ്രവേശനം, സ്ഥാപനത്തിൽവെച്ച് (നോളജ് സിറ്റി, സെക്ടർ 81, മൊഹാലി, പഞ്ചാബ്-140306) നിശ്ചിത തീയതികളിൽ നടത്തുന്ന വാക്ക്-ഇൻ-ഇൻറർവ്യൂ അടിസ്ഥാനമാക്കിയാകും.
ഇന്റർവ്യൂ തീയതികൾ: ക്വാണ്ടം മെറ്റീരിയൽസ് ആൻഡ് ഡിവൈസസ് യൂണിറ്റ്-ഒക്ടോബർ 10, എനർജി ആൻഡ് എൻവയൺമെന്റ് യൂണിറ്റ് -11, കെമിക്കൽ ബയോളജി യൂണിറ്റ്-13. എല്ലാ ദിവസവും റിപ്പോർട്ടിങ് സമയം രാവിലെ ഒമ്പത്. മൊത്തം 78 പേർക്ക് പ്രവേശനം നൽകും
വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ, വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്കിൽ ഓൺലൈൻ ആയി സിനോപ്സിസ് നൽകി, താത്‌പര്യം അറിയിക്കണം. പ്രവേശനം ലഭിക്കുന്നവരെ മൊഹാലി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ) പിഎച്ച്.ഡി.ക്കാണ് എൻറോൾ ചെയ്യപ്പെടുന്നത്.
Content Highlights: research in institute of nanoscience and technology
Published: 08 Oct 2023, 01:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented