ഡൽഹി ടെക്നോളജിക്കൽ സർവകലാശാല (ഡി.ടി.യു.) 2024 ജനുവരി സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ്, എൻജിനിയറിങ് ആൻഡ് ടെക്നോളജി, മാനേജ്മെൻറ്, ഹ്യുമാനിറ്റീസ് എന്നീ മേഖലകളിലാണ് അവസരം.

To advertise here,

പ്രവേശനവിഭാഗങ്ങൾ

(i) ഡി.ടി.യു. ഫെലോഷിപ്പോടെ (ii) സ്പോൺസറിങ് ഏജൻസിയുടെ (യു.ജി.സി./സി.എസ്.ഐ.ആർ./ഡി.എസ്.ടി./സി.ബി.ടി./ഐ.സി.എം.ആർ./എ.ഡി.എഫ്. തുടങ്ങിയവ) ഫെലോഷിപ്പോടെ (iii) ഫെലോഷിപ്പൊന്നും ഇല്ലാതെ (iv) സ്പോൺസേഡ് (ഇവ നാലും ഫുൾടൈം ഗവേഷണത്തിന്) (v) പാർട് ടൈം (vi) ഇൻഡസ്ട്രി/വർക്കിങ് പ്രൊഫഷണലുകൾ

മേഖലകൾ

കെമിസ്ട്രി, കെമിക്കൽ എൻജിനിയറിങ്, ഫിസിക്സ്, എൻജിനിയറിങ് ഫിസിക്സ്, മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്, ബയോടെക്നോളജി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഡിസൈൻ, മാനേജ്മെൻറ് (ഡൽഹി സ്കൂൾ ഓഫ് മാനേജ്മെൻറ്), എൻവയൺമെൻറൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, ഇലക്‌ട്രിക് വെഹിക്കിൾസ് ആൻഡ് റിലേറ്റഡ് ടെക്നോളജി, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇംഗ്ലീഷ്, ഇക്കണോമിക്സ് (ഹ്യുമാനിറ്റീസ് വകുപ്പ്), ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനിയറിങ്, സോഫ്റ്റ്‌വേർ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്, മാനേജ്മെൻറ് (യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മാനേജ്‌മെൻറ് ആൻഡ് ഓൺട്രപ്രനേർഷിപ്പ്), ഇക്കണോമിക്സ് (യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മാനേജ്‌മെൻറ് ആൻഡ് ഓൺട്രപ്രനേർ), ഇന്നൊവേഷൻ ഓൺട്രപ്രനേർഷിപ്പ് ആൻഡ് വെഞ്ച്വർ ഡിവലപ്മെൻറ്, ജിയോ ഇൻഫർമാറ്റിക്സ്, സെമികണ്ടക്റ്റേഴ്സ് ആൻഡ് മൈക്രോ ഇലക്‌ട്രോണിക്സ്, സയൻസ് ഫോർ ഹാപ്പിനസ്.

അപേക്ഷ

ഓരോ വിഷയത്തിന്റെയും പ്രവേശനയോഗ്യതാ വ്യവസ്ഥകൾ dtu.ac.in -ലെ പിഎച്ച്.ഡി. അഡ്മിഷൻ ബ്രോഷറിലുണ്ട്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയും തുടർന്ന് ഇൻറർവ്യൂവും നടത്തും. അപേക്ഷ dtu.ac.in -ലെ അഡ്മിഷൻ പോർട്ടൽ ലിങ്ക് വഴി നവംബർ 20 വരെ നൽകാം.