സാങ്കേതികവിദ്യാഭ്യാസവകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ഒരുവർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക്‌ ജൂലായ് 31 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യം. പട്ടികജാതി, പട്ടികവർഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ടാവും. പഠനകാലയളവിൽ സ്റ്റൈപ്പെൻഡും ലഭിക്കും. ഒ.ബി.സി./ എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

To advertise here,

സർട്ടിഫിക്കറ്റ് പ്രിന്റിങ് ഡിപ്പാർട്ട്മെന്റിൽ ഡി.ടി.പി. ഓപ്പറേറ്റർ ഗ്രേഡ്-2, ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്-2, പ്ലേറ്റ് മേക്കർ ഗ്രേഡ്-2 തസ്തികകളിലേക്ക്‌ കേരള പബ്ലിക് സർവീസ് കമ്മിഷൻ വഴി നിയമനം ലഭിക്കുന്നതിന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാഫോം 100 രൂപയ്ക്ക് അതത് സെന്ററിൽനിന്ന്‌ നേരിട്ടും മണിഓർഡറായി 135 രൂപയ്ക്ക്‌ മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ തപാലിലും/വെബ്‌സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിങ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാൻഡ്‌ ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471-2474720, 0471-2467728 ‌| www.captkerala.com