തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിലേക്ക് ഓഗസ്റ്റ് 12-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ജൂലായ് 24 മുതൽ ഓഗസ്റ്റ് ഒൻപതുവരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്ക് ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും.
യോഗ്യത: എസ്.എസ്.എൽ.സി.യോ തത്തുല്യ പരീക്ഷയോ 50 ശതമാനമെങ്കിലും മാർക്കോടെ പാസായിരിക്കണം. ഉയർന്ന പ്രായപരിധി 33. 2024 ജനുവരി ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം. സർവീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 48 വയസ്സ്.
യോഗ്യതാ പരീക്ഷയിൽ നേടിയ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ്. ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം.സർവീസ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം യോഗ്യരായ അപേക്ഷകരുടെ സർവീസ് സീനിയോറിറ്റി അടിസ്ഥാനമാക്കിയായിരിക്കും. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in | 0471 2560361, 2560363
Content Highlights: Certificate Course in Homeo Pharmacy
Published: 23 Jul 2024, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented