ന്യൂഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഓഗസ്റ്റില്‍ ആരംഭിക്കുന്ന ബി.എ. എല്‍എല്‍.ബി., എല്‍എല്‍.എം., പി.എച്ച്.ഡി., പ്രോഗ്രാമുകളിലെക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു /തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അഞ്ചുവര്‍ഷ ബി.എ. എല്‍എല്‍.ബി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

To advertise here,

ഒരുവര്‍ഷ എല്‍എല്‍.എം. പ്രവേശനത്തിന് 55 ശതമാനം മാര്‍ക്കോടെ (പട്ടികജാതി/വര്‍ഗ/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 50 ശതമാനം) എല്‍എല്‍.ബി./തുല്യ നിയമബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020-ല്‍ യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും രണ്ടു പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.

എല്‍എല്‍.എം.ബിരുദം 55 ശതമാനം മാര്‍ക്കോടെ (പട്ടികജാതി/വര്‍ഗ/ഭിന്നശേഷിവിഭാഗങ്ങള്‍ക്ക് 50ശതമാനം) നേടിയവര്‍ക്ക് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അര്‍ഹതയുണ്ട്. മേയ് മൂന്നിന് നടത്തുന്ന 'ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ്' അടിസ്ഥാനമാക്കിയായിരിക്കും എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം. കൊച്ചി പരീക്ഷാകേന്ദ്രമാണ്.

ബി.എ. എല്‍എല്‍.ബി. പ്രവേശന പരീക്ഷയ്ക്ക് 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍, ഇംഗ്ലീഷ്, ജനറല്‍ നോളജ് (കറന്റ് അഫയേഴ്സ്, ജനറല്‍ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, സിവിക്‌സ്), ലോജിക്കല്‍ റീസണിങ്, ലീഗല്‍ ആപ്റ്റിറ്റിയൂഡ് (35 വീതം ചോദ്യങ്ങള്‍), ബേസിക് മാത്തമാറ്റിക്‌സ് (10) എന്നിവയില്‍ നിന്ന് ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാര്‍ക്ക്. തെറ്റിയാല്‍ കാല്‍ മാര്‍ക്ക് നഷ്ടമാകും. പി.ജി., പി.എച്ച്.ഡി. പ്രവേശന പരീക്ഷാഘടന https://nludelhi.ac.in-ല്‍ ലഭിക്കും.

അപേക്ഷ ഓണ്‍ലൈനായി https://nludelhi.ac.in-ലെ ബന്ധപ്പെട്ട ലിങ്കില്‍ ഏപ്രില്‍ എട്ടുവരെ നല്‍കാം.

Content Highlights: National Law University Admissions: Apply by 08 April