ബെംഗളൂരു: നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.സി.ഐ.യു.) ബെംഗളൂരു സെപ്റ്റംബർ 12-ന് നടത്താനിരുന്ന 34-മത് വാർഷിക ബിരുദദാന ചടങ്ങ് റദ്ദാക്കി. രജിസ്ട്രാർ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം അനുസരിച്ച് വിദ്യാർഥികൾക്ക് ബിരുദങ്ങൾ 'ഇൻ ആബ്‌സെൻഷ്യ' (ചടങ്ങിൽ നേരിട്ട് പങ്കെടുക്കാതെ) ആയി നൽകും.
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ മൂലമാണ് ചടങ്ങ് റദ്ദാക്കേണ്ടി വന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം. ബിരുദ സർട്ടിഫിക്കറ്റുകൾ കൊറിയർ വഴി അയച്ചുനൽകുകയോ ക്യാമ്പസിൽനിന്ന് നേരിട്ട് കൈപ്പറ്റാനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യും. വിദ്യാർഥികൾക്ക് തങ്ങളുടെ മുൻഗണന തിരഞ്ഞെടുക്കാനുള്ള പുതിയ ഫോമും മാർഗനിർദേശങ്ങളും സർവകലാശാല വൈകാതെ പങ്കുവെക്കും.
ഓഗസ്റ്റ് 15-ന് എൻ.എൽ.സി.ഐ.യുവിലെ ഗ്രാജുവേറ്റിങ് ബാച്ചിലെ വിദ്യാർഥികളും 120-ലധികം മുൻ വിദ്യാർഥികളും ചേർന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഹൈദരാബാദ് നൽസാർ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കെതിരെ ബി.സി.ഐ സ്വീകരിച്ച (പിന്നീട് പിൻവലിച്ച) നടപടികളിൽ മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഇതിനുപുറമേ, നൽസാറിലെയും എൻ.എൽ.സി.ഐ.യു. വിലെയും ബിരുദദാന ചടങ്ങുകളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് മുഖ്യാതിഥിയായി പങ്കെടുക്കുന്നതിലും ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്ര സംബന്ധിക്കുന്നതിലും വിദ്യാർഥികൾ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. ഈ പ്രതിഷേധങ്ങൾ നിലനിൽക്കെയാണ് ബിരുദദാന ചടങ്ങ് റദ്ദാക്കാനുള്ള സർവകലാശാല തീരുമാനം വന്നിരിക്കുന്നത്.
Content Highlights: The National Law School of India University (NLSIU), Bengaluru has cancelled its 34th annual convocation scheduled for September 12 due to unavoidable circumstances, opting instead to award degrees 'in absentia' following strong student protests against the Bar Council of India.
Published: 27 Aug 2026, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented