ഓണേഴ്‌സ് ബിരുദം: 17 മുതൽ അപേക്ഷിക്കാം: എം.ജി.സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിൽ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലായ് 17 മുതൽ അപേക്ഷിക്കാം. 19-ന് വൈകീട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ നൽകാത്തവർക്കും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയിട്ടും അലോട്ട്‌മെന്റ്‌ ലഭിക്കാത്തവർക്കും ലഭിച്ച അലോട്ട്‌മെന്റ് റദ്ദായവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

To advertise here,

വൈവ: നാലാംസെമസ്റ്റർ എം.എ.ഹിസ്റ്ററി/ഹിസ്റ്റോറിക്കൽ സ്റ്റഡീസ് (സി.എസ്.എസ്. 2022 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ പ്രോജക്ട്, കോംപ്രിഹെൻസീവ് വൈവ പരീക്ഷ ജൂലായ് 25-ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

സ്‌പോട്ട് അഡ്മിഷൻ: സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്., എം.എസ്‌സി. പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലായ് 15-ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ. സ്‌കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോ ടെക്‌നോളജിയിൽ എം.ടെക്., എം.എസ്‌സി. പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലായ് 17-ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 9995108534.

പരീക്ഷാഫലം: ഒന്നാംവർഷ, നാലാംവർഷ ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ് പരീക്ഷകളുടെ(മാർച്ച് 2024) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് ജൂലായ് 26 വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകാം.