വിവിധ സംസ്ഥാനങ്ങള്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. 2020 അടിസ്ഥാനമാക്കി നടത്തുന്ന 2020-21-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

തമിഴ്‌നാട്: നവംബര്‍ 12 വരെ

തമിഴ്‌നാട്ടിലെ ഗവ. മെഡിക്കല്‍/ഡെന്റല്‍ കോളേജുകള്‍; ഗവ. ഈറോഡ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍, ഈറോഡ്; ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളേജ് ആന്‍ഡ് പി.ജി.ഐ.എം.എസ്.ആര്‍, ചെന്നൈ; രാജാ മുത്തയ്യ മെഡിക്കല്‍/ ഡെന്റല്‍ കോളേജ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റി; സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ ഗവണ്‍മെന്റ്, മാനേജ്‌മെന്റ് സീറ്റുകള്‍ എന്നിവയിലെ പ്രവേശനത്തിനാണ് നീറ്റ് യു.ജി. 2020 യോഗ്യത നേടിയവരില്‍നിന്ന് അപേക്ഷ വിളിച്ചിരിക്കുന്നത്. തമിഴ്‌നാട് സ്വദേശികള്‍ക്ക് എല്ലാവിഭാഗം കോളേജിലേക്കും/സീറ്റിലേക്കും അപേക്ഷിക്കാം.

സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ. സീറ്റുകള്‍ ഉള്‍പ്പടെയുള്ള മാനേജ്‌മെന്റ് സീറ്റുകളിലേക്ക് മറ്റുസംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാം.

വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും: www.tnmedicalselection.org, https://tnhealth.tn.gov.in

ഉത്തര്‍പ്രദേശില്‍ നവംബര്‍ എട്ടുവരെ

ഉത്തര്‍പ്രദേശില്‍, ഗവണ്‍മെന്റ്/പ്രൈവറ്റ് മെഡിക്കല്‍/െഡന്റല്‍ കോളേജുകള്‍/ സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍ എന്നിവയിലെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ എട്ടുവരെ. ചോയ്‌സ് ഫില്ലിങ് നവംബര്‍ 10 വരെ. ആദ്യ അലോട്ട്‌മെന്റ് നവംബര്‍ 11/12 ന്.

വിവരങ്ങള്‍ക്ക്: https://upneet.gov.in, www.updgme.in

രാജസ്ഥാന്‍ വെള്ളിയാഴ്ച നാലുവരെ

രാജസ്ഥാനിലെ ഗവണ്‍മെന്റ്, ഗവ. സൊസൈറ്റി കോളേജുകള്‍, ആര്‍.യു.എച്ച്.എസ് സി.എം.എസ്, പ്രൈവറ്റ് മെഡിക്കല്‍, ഡെന്റല്‍ കോളേജുകള്‍ എന്നിവയിലെ മാനേജ്‌മെന്റ്്/എന്‍.ആര്‍.ഐ. സീറ്റുകള്‍ ഉള്‍പ്പടെയുള്ള സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെള്ളിയാഴ്ച വൈകീട്ട് നാലുവരെ അപേക്ഷാഫീസ്, അടയ്ക്കാം. അപേക്ഷ വെള്ളിയാഴ്ച രാത്രി 11.45 വരെ ഓണ്‍ലൈനായി നല്‍കാം.

വിവരങ്ങള്‍ക്ക്: www.rajugmedical2020.com

Content Highlights: MBBS, BDS Admission in different states apply