
ബദിയഡുക്ക(കാസര്കോട്): നാടിന്റെ മെഡിക്കല്പഠന സ്വപ്നങ്ങള്ക്ക് തുടക്കമായി. കാസര്കോട് ഗവ. മെഡിക്കല് കോളേജിലെ ആദ്യ ബാച്ചിലെ ആദ്യ വിദ്യാര്ഥിയെത്തി. വര്ഷങ്ങള് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ജില്ലയിലെ മെഡിക്കല് കോളേജില് അധ്യയനവര്ഷാരംഭത്തിന് തയ്യാറെടുക്കുന്നത്.
മെഡിക്കല് കോളേജിന് ദേശീയ മെഡിക്കല് കമ്മിഷന്റെ അംഗീകാരം ലഭിച്ചതോടെയാണ് മെഡിക്കല് പഠനത്തിന് അനുമതി ലഭിച്ചത്. രാജസ്ഥാനിലെ അല്വാറില്നിന്നുള്ള ഗുര്വീന്ദര് സിങ്ങാണ് ഉക്കിനടുക്കയിലെ മെഡിക്കല് കോളേജിലെത്തി പ്രവേശനം നേടിയത്. മെഡിക്കല് പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വാട്ടയിലെ ഏഴ് സീറ്റിലേക്കുള്ള ആദ്യ വിദ്യാര്ഥിയാണ് ഗുര്വീന്ദര്.
വിദ്യാര്ഥിയെ പ്രിന്സിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. സന്തോഷ് കുമാറിന്റെയും മെഡിക്കല് സൂപ്രണ്ട് ഡോ. പ്രവീണിന്റെയും നേതൃത്വത്തിലുള്ള സംഘം മധുരം നല്കി സ്വീകരിച്ചു. ശേഷം ഹാജര് രേഖപ്പെടുത്തി. മൊത്തം 50 എംബിബിഎസ് സീറ്റുകളാണ് കാസര്കോട് ഗവ. മെഡിക്കല് കോളേജിലുള്ളത്.
അഖിലേന്ത്യാ ക്വാട്ട ഒഴികെയുള്ള സീറ്റുകളിലേക്ക് രണ്ടും മൂന്നുംവട്ട കൗണ്സിലിങ്ങിലേ അലോട്മെന്റുണ്ടാകൂ. ഈ വിദ്യാര്ഥികള്കൂടി എത്തിയിട്ടേ ക്ലാസ് തുടങ്ങുകയുള്ളൂ. ആദ്യ അലോട്മെന്റിന്റെ സമയത്ത് കാസര്കോട് ഗവ. മെഡിക്കല് കോളേജിന് എന്എംസി അംഗീകാരം ലഭിച്ചിരുന്നില്ല. വിദ്യാര്ഥികള്ക്ക് താത്കാലിക ഹോസ്റ്റല് സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കല് കോളേജ് പൂര്ണസജ്ജമാക്കാനുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണ്.
Content Highlights: First student enrolled at Kasaragod Govt. Medical College. The college received NMC approval
Published: 23 Sept 2025, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented