
ഹൈദരബാദ്, നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (നള്‍സര്‍) യൂണിവേഴ്‌സിറ്റി ഓഫ് ലോ, മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് ആരംഭിക്കുന്ന അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷിക്കാം.
മാനേജ്‌മെന്റ്, നിയമം, സോഷ്യല്‍ സയന്‍സസ്, സ്‌കില്‍ അധിഷ്ഠിത വിദ്യാഭ്യാസം എന്നിവ ചേര്‍ന്നുള്ള പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമിന്റെ ആദ്യ മൂന്നുവര്‍ഷം അടിസ്ഥാനപരിശീലനമായിരിക്കും. തുടര്‍ന്നുള്ള രണ്ടുവര്‍ഷം, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാം പഠനം. ആദ്യ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബി.ബി.എ. ബിരുദമെടുത്ത് പുറത്തുവരാം.
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 50 ശതമാനം) പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ക്ലാറ്റ്, ഐപി.മാറ്റ് (ഇന്‍ഡോര്‍/റോത്തക്), ജിപ്മാറ്റ്, ജെ.ഇ.ഇ. മെയിന്‍ എന്നിവയിലൊന്നിലെ 2021-ലെ സ്‌കോര്‍, 10-ാം ക്ലാസ്, പ്ലസ്ടു തല മികവ്, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്
അപേക്ഷ ഓഗസ്റ്റ് 15 വരെ https://ipmapplications.nalsar.ac.in/register വഴി നല്‍കാം.
Content Highlights: Law university invites application for Integrated management program
Published: 10 Aug 2021, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented