
സീറ്റൊഴിവ്: നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാംപസിലെ മലയാള വിഭാഗത്തിൽ എംഎ. മലയാളം പ്രോഗ്രാമിന് ജനറൽ, ഇ.ഡബ്ള്യു.എസ്., എസ്.സി., എസ്.ടി., മുസ്‌ലിം, എസ്.ഇ.ബി.സി. - ഒ.ബി.എക്‌സ്. വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ 22-ന് രാവിലെ 10.30-ന് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകണം. ഫോൺ: 8606050283, 9497106370.
പാലയാട് കാംപസിൽ ഐ.ടി. എജുക്കേഷൻ സെന്ററിലെ എം.സി.എ. പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. തത്സമയം 22 -ന് രാവിലെ 10-ന്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പാലയാട് കാംപസിലെത്തണം.
പാലയാട് ഡോ. ജാനകി അമ്മാൾ കാംപസിലെ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ (എസ്.സി. -രണ്ട്, എസ്.ടി. -രണ്ട്) ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽസർട്ടിഫിക്കറ്റുകൾ സഹിതം 22 -ന് രാവിലെ 10-ന് പഠനവകുപ്പിലെത്തണം.
താവക്കര കാംപസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിൽ എസ്.സി./ എസ്. ടി. വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 20-ന് രാവിലെ 10.30-ന് പഠനവകുപ്പിലെത്തണം. ഫോൺ: 9895649188.
പരീക്ഷാഫലം: മാത്തമറ്റിക്കൽ സയൻസസ് പഠനവകുപ്പിലെ നാലാംസെമസ്റ്റർ എം.എസ്‌സി. മാത്തമാറ്റിക്സ് (സി.ബി.സി.എസ്.എസ്.) റഗുലർ/ സപ്ലിമെൻററി, മേയ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം/ഫോട്ടോക്കോപ്പി/ സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 30-ന് വൈകീട്ട് അഞ്ച്.
പ്രായോഗിക പരീക്ഷകൾ: രണ്ടാം സെമസ്റ്റർ എം.എസ്.സി. മൈക്രോബയോളജി/ ബയോടെക്നോളജി (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ 22 മുതൽ 26 വരെ അതത് കോളേജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടീം ലീഡ്: നാലുവർഷ ബിരുദ പ്രോഗ്രാമുകളും അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോംപ്രിഹൻസീവ് സോഫ്റ്റ്‌വെയർ സൊല്യൂഷൻ വികസിപ്പിക്കുന്നതിലേക്ക് ടീം ലീഡ് തസ്തികയിൽ ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. താത്പര്യമുള്ളവർ 24-ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. യോഗ്യത വെബ്സൈറ്റിൽ ലഭ്യമാണ്.
ഫിനാൻസ് ഓഫീസർ: കണ്ണൂർ സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് നേരിട്ട്/ കേന്ദ്ര - സംസ്ഥാന സർവീസുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
Content Highlights: kannur university latest updates
Published: 19 Jul 2024, 07:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented