
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി. തിങ്കളാഴ്ച സിജെപിയുടെ ദേശീയ പ്രവർത്തക സമിതി യോഗം ചേരും. അടുത്തഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കും. തുടർസമരങ്ങൾക്കായി തയ്യാറെടുക്കാൻ വിദ്യാർഥികളോടും യുവാക്കളോടും സി.ജെ.പി ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥി പ്രക്ഷോഭങ്ങൾ പിൻവലിക്കാനായി കേന്ദ്രം മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ജെ.പി വീണ്ടും പ്രക്ഷോഭത്തിനിറങ്ങുന്നത്. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നാളത്തെ യോഗം ചർച്ച ചെയ്യും.
സമരം പിൻവലിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ഔദ്യോഗികമായി അറിയിക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കാൻ സുപ്രീം കോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും അതിന്റെ പട്ടിക സമർപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ രാജ്യത്തെ യുവതലമുറയെ ചതിക്കുകയാണെന്ന് സംഘടനയുടെ കോ-കൺവീനർ സൗരവ് ദാസും നിയമകാര്യ മേധാവി രത്‌ന സിങ്ങും ആരോപിച്ചു.
തങ്ങളുടെ നല്ല മനസ്സിനെ സർക്കാർ ബലഹീനതയായി കാണേണ്ടതില്ല, നൽകിയ വാഗ്ദാനങ്ങൾ അട്ടിമറിക്കാനോ വൈകിപ്പിക്കാനോ ശ്രമിച്ചാൽ അത് വിശ്വാസവഞ്ചനയായി കണക്കാക്കുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകി. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപകമായി ശക്തമായ സമാധാനപരമായ സമരം ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനം. ജന്തർ മന്തറിലേക്ക് തന്നെ സമരവുമായി എത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നാണ് സിജെപി നേതാക്കൾ പറയുന്നത്.
Content Highlights: CJP national working committee meeting to announce next phase of protests, Central government failed to fulfill promises made to end student protests, Failure to withdraw FIRs against protesting students despite Supreme Court directives, Warnings of a massive peaceful agitation and march to Jantar Mantar
Published: 23 Aug 2026, 06:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented