
കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ഫണ്ടിങ്ങോടെ പ്രവർത്തിക്കുന്ന കല്പിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (ഐഐഎംസി -ന്യൂഡൽഹി), 2025-26 പിഎച്ച്ഡി (പാർട്ട് ടൈം/ഫുൾടൈം) സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം.
മുഖ്യ ഗവേഷണ മേഖലകൾ
മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, പ്രിന്റ് ആൻഡ് ഇലക്ട്രോണിക് മീഡിയ, അഡ്വർടൈസിങ് ആൻഡ് പബ്ലിക് റിലേഷൻസ്, കോർപ്പറേറ്റ് കമ്യൂണിക്കേഷൻ ആൻഡ് ബ്രാൻഡ് ബിൽഡിങ്, സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ, മീഡിയ ഇൻഡസ്ട്രി മാനേജ്‌മെന്റ്, ജേണലിസം സ്റ്റഡീസ്, പൊളിറ്റിക്കൽ കമ്യൂണിക്കേഷൻ, ഡിജിറ്റൽ മീഡിയ, സിനിമ ആൻഡ് ഡിസ്‌കോഴ്‌സ്, ഡേറ്റ ജേണലിസം ആൻഡ് മീഡിയ അനലറ്റിക്‌സ്, ഡിവലപ്‌മെന്റ് കമ്യൂണിക്കേഷൻ, ഗവൺമെന്റ് കമ്യൂണിക്കേഷൻ, ഹെൽത്ത് കമ്യൂണിക്കേഷൻ, വിഷ്വൽ കമ്യൂണിക്കേഷൻ തുടങ്ങി മാസ് കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളിൽ ഗവേഷണ അവസരം ഉണ്ട്.
പ്രവേശനയോഗ്യത
ഫുൾ ടൈം/പാർട്ട് ടൈം പ്രവേശനത്തിനുവേണ്ട പ്രവേശന യോഗ്യത: ഇവയിൽ ഒന്ന് പൂർത്തിയാക്കിയിരിക്കണം.
- നാല് വർഷ/എട്ട് സെമസ്റ്റർ ബാച്ച്ലർ ബിരുദത്തിനു ശേഷം ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/അനുബന്ധ മേഖലയിൽ ഒരു വർഷ/രണ്ടു സെമസ്റ്റർ മാസ്റ്റേഴ്‌സ് ബിരുദം.
- സോഷ്യൽ സയൻസസ്/അനുബന്ധ മേഖലയിലെ മൂന്നുവർഷ ബാച്ച്ലർ ബിരുദത്തിനു ശേഷം മാസ് കമ്യൂണിക്കേഷൻ/ജേണലിസം/ അനുബന്ധ മേഖലയിൽ രണ്ട് വർഷ/നാല് സെമസ്റ്റർ മാസ്റ്റേഴ്‌സ് ബിരുദം
- മീഡിയ ആൻഡ് കമ്യൂണിക്കേഷൻ/ അനുബന്ധമേഖലയിലെ മാസ്റ്റേഴ്‌സ് ബിരുദത്തിനു തത്തുല്യമായി അംഗീകരിച്ച യോഗ്യത, 55 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ.
- ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/അനുബന്ധമേഖലയിൽ 55 ശതമാനം മാർക്കോടെയുള്ള എംഫിൽ ബിരുദം.
നാല് വർഷ/എട്ട് സെമസ്റ്റർ ബാച്ച്ലർ ബിരുദം (റിസർച്ച്) അടിസ്ഥാനമാക്കി അപേക്ഷിക്കുന്നവർക്ക് ബാച്ച്ലർ തലത്തിൽ 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. പട്ടിക/ഒബിസി/ഭിന്നശേഷി/ഇബ്ല്യുഎസ്/ മറ്റ് വിഭാഗക്കാർക്ക് യോഗ്യതാ പ്രോഗ്രാം മാർക്കിൽ നിയമാനുസൃത ഇളവ് ലഭിക്കും.
പാർട്ട് ടൈം അപേക്ഷകർക്ക്, മീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ മേഖലയിൽ റെഗുലർ/കോൺട്രാക്ട് ജോലിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഇവർക്കും കോഴ്‌സ് വർക്ക് നിർബന്ധമാണ്. വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ടുള്ള 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' അവർ നൽകണം.
യുജിസി നെറ്റ്/ജെആർഎഫ് വ്യവസ്ഥകൾ ബാധകമാണ്. ഫുൾ ടൈം അപേക്ഷകർ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം നെറ്റ് യോഗ്യത നേടിയിരിക്കണം. ഈ യോഗ്യതയുള്ള ഫുൾ ടൈം/പാർട്ട് ടൈം അപേക്ഷകരെ നേരിട്ട് ഇന്റർവ്യൂവിന് വിളിക്കും. നെറ്റ് യോഗ്യത ഇല്ലാത്ത പാർട്ട് ടൈം അപേക്ഷകർ സ്ഥാപനം നടത്തുന്ന ഒരു എൻട്രൻസ് പരീക്ഷ അഭിമുഖീകരിക്കണം.
റിസർച്ച് പ്രൊപ്പോസൽ
500 വാക്കിൽ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ മേഖലയുമായി ബന്ധപ്പെട്ട് 2000 വാക്കിൽ റിസർച്ച് പ്രൊപ്പോസൽ എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണം. അനുവദിക്കുന്ന സൂപ്പർവൈസർക്കനുസരിച്ച് കോട്ടയം ഉൾപ്പെടെയുള്ള പ്രാദേശികകേന്ദ്രങ്ങളിലും ഗവേഷണം നടത്താമെന്നുള്ള അണ്ടർടേക്കിങ് അപേക്ഷാർഥി നൽകണം.
അപേക്ഷ
വിശദമായ പ്രവേശന യോഗ്യത, മാർക്ക് ഇളവ്, പ്രവേശനപരീക്ഷാ ഘടന, സിലബസ്, തിരഞ്ഞെടുപ്പു രീതി തുടങ്ങിയവ www.iimc.gov.in ലെ പ്രോസ്‌പെക്ടസിൽ ലഭിക്കും (അഡ്മിഷൻസ് ലിങ്ക്). അപേക്ഷ ഇതേ ലിങ്കിൽ ജനുവരി 30 വരെ നൽകാം.
Content Highlights: Indian Institute of Mass Communication (IIMC) invites applications for PhD (Part-time/Full-time) for the 2025-26 session. Explore diverse research areas. Check eligibility & apply.
Published: 23 Jan 2026, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented