
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (IIMC) 2025-26 അധ്യയന വർഷത്തിലേക്കുള്ള ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമരംഗത്ത് പുതിയ ആശയങ്ങൾ നൽകാനും പ്രവർത്തിക്കാനും താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പത്രപ്രവർത്തനം, മാസ് കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ മീഡിയ, പരസ്യം, പബ്ലിക് റിലേഷൻസ്, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ, പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ, ഫിലിം സ്റ്റഡീസ്, ഡെവലപ്മെന്റ് കമ്മ്യൂണിക്കേഷൻ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്രോഗ്രാമിലേക്ക്, 18 ഫുൾ-ടൈം, 4 പാർട്ട്-ടൈം സീറ്റുകൾ ഉൾപ്പെടെ ആകെ 22 സീറ്റുകളാണ് ഒഴിവുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 30 ആണ്. 2026 ഏപ്രിൽ ഒന്നിന് കോഴ്‌സ് ആരംഭിക്കും.
അപേക്ഷ സമർപ്പിക്കുന്ന ജനറൽ വിഭാഗക്കാർ 2,500 രൂപയും, ഒബിസി/ എസ്‌സി/ എസ്ടി/ ഇഡബ്ല്യുഎസ്/ പിഡബ്ല്യുഡി വിഭാഗക്കാർ 1,500 രൂപയും വിദേശ അപേക്ഷകർ 100 ഡോളറുമാണ് ഫീസ് അടയ്‌ക്കേണ്ടത്. ഈ ഫീസ് തിരികെ ലഭിക്കുന്നതല്ല.
പ്രവേശന യോഗ്യതകൾ
1. ഫുൾ-ടൈം
മാസ് കമ്മ്യൂണിക്കേഷൻ, ജേണലിസം അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ 55% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ
75% മാർക്കോടെയുള്ള നാല് വർഷത്തെ ബിരുദ പഠനം (ഗവേഷണത്തോടൊപ്പം)
മാസ് കമ്മ്യൂണിക്കേഷൻ & ജേണലിസത്തിൽ UGC NET യോഗ്യത.
2. പാർട്ട്-ടൈം
ഫുൾ-ടൈം പ്രോഗ്രാമിന് സമാനമായ അക്കാദമിക് യോഗ്യതകൾക്കൊപ്പം നിലവിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലകളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം. തൊഴിലുടമയുടെ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ആവശ്യമാണ്
തിരഞ്ഞെടുപ്പ് പ്രക്രിയ
1. ഫുൾ-ടൈം:
- പ്രവേശന പരീക്ഷയില്ല
- UGC NET യോഗ്യതയുടെ അടിസ്ഥാനത്തിൽ നേരിട്ടുള്ള ഷോർട്ട് ലിസ്റ്റിംഗ്
- ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്കായി അഭിമുഖം നടത്തും
- മെറിറ്റ് കണക്കുകൂട്ടൽ: 70% വെയിറ്റേജ്: UGC NET പെർസെന്റൈൽ. 30% വെയിറ്റേജ്: അഭിമുഖ പ്രകടനം
2. പാർട്ട്-ടൈം:
- IIMC ഡൽഹിയിൽ ഓഫ്‌ലൈൻ പ്രവേശന പരീക്ഷ ഉണ്ടാകും.
- UGC NET യോഗ്യത നേടിയവരെ പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കും.
- ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്കായി അഭിമുഖം.
- അന്തിമ മെറിറ്റ് വെയിറ്റേജ്- 70%: പ്രവേശന പരീക്ഷാ സ്‌കോർ അല്ലെങ്കിൽ UGC NET സ്‌കോർ, 30%: അഭിമുഖ പ്രകടനം
അപേക്ഷാ നടപടിക്രമങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി IIMCയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
Content Highlights: Indian Institute of Mass Communication (IIMC) invites applications for PhD programs (2025-26). Explore Journalism, Digital Media, PR & more. Last date Jan 30.
Published: 05 Jan 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented