മഹാത്മാഗാന്ധി സര്‍വകലാശാല കോട്ടയം പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ., എം.എസ്‌സി . പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസില്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഉള്ളത്.
ഈ പ്രോഗ്രാമുകള്‍, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്/ഡെവലപ്‌മെന്റ് സ്റ്റഡീസ്, ആന്ത്രോപ്പോളജി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ്, ഹ്യൂമണ്‍ റൈറ്റ്‌സ് എന്നീ വിശാല സാമൂഹികശാസ്ത്ര മേഖലകള്‍ അടിസ്ഥാഥാനമാക്കിയുള്ള ഇന്റര്‍ ഡിസിപ്ലിനറി പഠനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. മൂന്നുവര്‍ഷം കഴിഞ്ഞ് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവുമായി പുറത്തുവരാം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസ്: കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം നടത്തുന്നു. ഫൗണ്ടേഷന്‍, അഡ്വാന്‍സ്ഡ് ലവല്‍ കോഴ്സുകള്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രോഗ്രാം. മൂന്നുവര്‍ഷംകഴിഞ്ഞ് (യു.ജി. ലവല്‍) പൊതുവേ എക്‌സിറ്റ് ഓപ്ഷന്‍ ഇല്ല.
60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ഏതെങ്കിലും സ്ട്രീമില്‍, പ്ലസ്ടു ജയിച്ചവര്‍ക്ക് സോഷ്യല്‍ സയന്‍സസിലെയും 60 ശതമാനം മാര്‍ക്ക്/ഗ്രേഡ് നേടി, സയന്‍സ് സ്ട്രീമില്‍ പ്ലസ് ടു ജയിച്ചവര്‍ക്ക് സയന്‍സിലെയും പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.cap.mgu.ac.in -ല്‍ 'സെന്‍ട്രലൈസ്ഡ് അലോട്ട്‌മെന്റ് പ്രോസസ് ഫോര്‍ അഡ്മിഷന്‍ ടു ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാംസ്' എന്ന ലിങ്ക് വഴി സെപ്റ്റംബര്‍ 25 വരെ നല്‍കാം.
Content Highlights: Integrated Programs at MG University; apply by 25 September
Published: 16 Sept 2020, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented