കോട്ടയം: അന്തർദേശീയ വിദ്യാഭ്യാസ കോൺക്ലേവ് എഡ്യുവിഷൻ 2035 ജനുവരി 26, 27 തീയതികളിൽ എംജി സർവ്വകലാശാല ക്യാമ്പസിൽ നടക്കും. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ പൊതുവെയും എം ജി സർവകലാശാലാ ക്യാമ്പസിനെ സവിശേഷമായും ഭാവിയിലേയ്ക്ക് രൂപപ്പെടുത്തേണ്ടത് എങ്ങനെ എന്നതാണ് തോൺക്ലേവിന്റെ പ്രമേയം. രണ്ടുദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ ശാസ്ത്രം സാമൂഹ്യശാസ്ത്രം, അന്താരാഷ്ട്രാ പഠനം, കലാ, സാഹിത്യം മാധ്യമം, ഡിജിറ്റൽ വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട നാല് പാനൽ ചർച്ചകൾ നടക്കും. അമേരിക്ക, കാനഡ, യൂറേപ്പ് എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന രണ്ട് ഹൈബ്രീഡ് പാനൽ ചർച്ചകളും ഉണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്കാദമിക വ്യാവസായിക കലാ സാഹിത്യ മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്ന എം ജി സർവകലാശാലാ കാമ്പസിലെ പൂർവ്വ വിദ്യാർത്ഥികൾ നേരിട്ടും ഓൺലൈനായും രണ്ടുദിവസത്തെ കോൺക്ലേവിന്റെ ഭാഗമാകും. എം ജി യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി അസോസിയേഷനും സർവകലാശാലയും ചേർന്നാണ് രണ്ടുദിവസത്തെ അന്താരാഷ്ട്രാ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസ് ഓഡിറ്റോറിയത്തിൽ 26 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വിദ്യാഭ്യാസ കോൺക്ലേവ് മന്ത്രി വി.എൻ വാസവർ ഉദ്ഘാടനം ചെയ്യും. ഉന്ന വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദുകുമാർ അധ്യക്ഷത വഹിക്കും. ഡോ. പി.കെ ബിജു (മുൻ എം.പി ), റജി സക്കറിയ (സിൻഡിക്കേറ്റ് അംഗം), പ്രൊഫ. സെനോ ജോസ് (സിൻ ഡിക്കേറ്റ് അംഗം), പ്രൊഫ. ബിസ്മി ഗോപാലകൃഷ്ണൻ (രജിസ്ട്രാർ ), പ്രൊഫ. പി. ആർ ബിജു (ഡയറക്ടർ, കോളേജ് ഡവലപ്മെന്റ് കൗൺസിൽ), സുരേഷ് എം. എസ് ( സെനറ്റ് അംഗം), മിഥുൻ എം. എസ് ( ചെയർമാൻ, ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ), പ്രൊഫ. ജിൻ ജോസ് (പ്രസിഡന്റ് എം.ജി യൂണിവേഴ്സിറ്റി അലമ്നെ അസോസിയേഷൻ ) സ്വാഗതവും ഡോ. പി. മനോജ് (കൺവീനർ, എഡ്യുവിഷൻ ) നന്ദിയും പറയും.
പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. 11.30 ന് നടക്കുന്ന പ്ലീനറി സെഷൻ വിവിധ മേഖലകളിൽ പ്രശസ്തരും എം.ജി സർവ്വകലാശാല ക്യാമ്പസ് പൂർവ്വ വിദ്യാർത്ഥികളുമായ ഡോ. സി. എച്ച് സുരേഷ് (ഡയറക്ടർ, എസ്. ആർ. ഐ. ബി. എസ്, കേരള), പ്രൊഫ. ജിൻ ജോസ് (ലീഡ്സ് യൂണിവേഴ്സിറ്റി, യു.കെ), ഡോ. അജികുമാർ പാറയിൽ (സി.ഇ. ഒ, മാനുഷ് ബയോ, യു. എസ് എ ), പ്രൊഫ. കുരുവിള ജോസഫ് (ഐ. ഐ. എസ്.ടി, തിരുവനന്തപുരം), ഉണ്ണികൃഷ്ണൻ ബി (സംവിധായകൻ, ഫെഫ്ക ജനറൽ സെക്രട്ടറി), പ്രൊഫ. സെനോ ജോസ് (സിൻഡിക്കേറ്റ് അംഗം), കെ. പി റഷീദ് (ഏഷ്യാനെറ്റ് ന്യൂസ് ) എന്നിവർ വിവിധ മേഖലകളിലെ പ്രവർത്തന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലലുടെ ഭാവിയെ സംബന്ധിക്കുന്ന കാഴ്ടപ്പാടുകൾ പങ്കുവെയ്ക്കും
12. 30 ന് ആരംഭിക്കുന്ന ഒന്നാമത്തെ സെഷൻ സയൻസ് ടെകനോളജി, ഇൻഡസ്ട്രി, ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രൊണർഷിപ്പ് മേഖലയുമായി ബന്ധപ്പെട്ട ഉന്നതവി ദ്യാഭ്യാസത്തിന്റെ ഭാവി ചർച്ച ചെയ്യും. പ്രോഫ. മനോജ്കുമാർ ടി കെ (ഡിജിറ്റൽ യൂണിവേഴ്സിറ്റി, കേരള), പ്രൊഫ. അജിത് പരമേശ്വരൻ (ഐ സി ടി എസ്, ബെംഗലൂരു), ഡോ. എബി സന്തോഷ് അപ്രേം (എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ്), ഡോ. സംഗീതാ ചേനംപുല്ലി (എസ് എൻ ജി എസ് കോളേജ്, പട്ടാമ്പി), ഡോ. രാധാകൃഷ്ണൻ ഇ കെ (എം ജി യൂണിവേഴ്സിറ്റി) എന്നിവർ സംവാദത്തിൽ പങ്കെടുക്കും.
കലാ-സാഹിത്യ, മാധ്യമ പഠനമേഖലയുമായി ബന്ധപ്പെട്ട ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള സംവാദം ഉച്ചതിരിഞ്ഞ് 3.30 ആരംഭിക്കും. ഡോ. സി ബി സുധാകരൻ (എഴുത്തുകാരൻ) ഡോ മനോജ് കുറൂർ (എഴുത്തുകാരൻ, അധ്യാപകൻ), ഇ സനീഷ് (ന്യൂസ് ഡയറക്ടർ, ന്യൂസ് മലയാളം ), പ്രൊഫ പ്രീതി നായർ (ശ്രീശങ്കാരാ കോളേജ് കാലടി) സിദ്ധാർത്ഥ് ശിവ (സംവിധായകൻ), ഡോ. കെ പി ജയകുമാർ (എൻ എസ് എസ് കോളേജ്, ചേർത്തല) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് വിഷയങ്ങൾ അവതരിപ്പിക്കും.
രണ്ടാം ദിവസം രാവിലെ 9.30 ഗവേണൻസ്, പബ്ലിക് പോളിസി ആന്റ് ഇന്റർനാഷണൽ റിലേഷൻസ് എന്ന വിഷയത്തിൽ സംവാദം നടക്കും. ഡോ. സുരേഷ് മാധവൻ (ടാറ്റാ ഇന്സ്റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ), പ്രൊഫ. ബിനിത വി തമ്പി (ഐ ഐ ടി മദ്രാസ്), ഡോ. രേഷ്മാ ഭരദ്വാജ് (ശ്രീ ശങ്കരാ യൂണിവേഴ്സിറ്റി, കാലടി), ഡോ. ഷാജി എസ് (ഹൈദ്രബാദ് യൂമിവേഴ്സിറ്റി), ഡോ. എം എച്ച് ഇല്ലിയാസ് (എം ജി യൂണിവേഴ്സിറ്റി), ഡോ. മാത്യു എ വർഗീസ് (എം ജി യൂണിവേഴ്സിറ്റി) എന്നിവർ വിഷയം അവതരിപ്പിച്ച് സംസാരിക്കും.
രാവിലെ 11.30ന് ആരംഭിക്കുന്ന നാലാമത്തെ സെഷനിൽ ഡിജിറ്റൽ എജ്യുക്കേഷൻ, ഇൻക്ലൂസിവിറ്റി ആന്റ് സസ്റ്റെയിനബിലിറ്റി എന്ന വിഷയത്തിൽ ഉന്നതവിദ്യാഭ്യാസമേഖലവയിൽ വരാൻപോകുന്ന മാറ്റങ്ങൾ ചർച്ചചെയ്യും. ഡോ. ഹേന എൻ എൻ (എസ് ഇ കെ ഫൗണ്ടേഷൻ കേരള), എൽദോ മാത്യൂസ് സി (ഹയർ എജ്യുക്കേഷൻ കൗൺസിൽ, കേരള), പ്രൊഫ. സുജിത് പാറയിൽ (ഹൈദ്രബാദ് യൂണിവേഴ്സിറ്റി), പ്രൊഫ. അനൂപ് അയ്യപ്പൻ (ഡിജിറ്റൽ യൂണിവേഴ്സിറ്റി, കേരള), ഡോ. ഡിമ്പി വി ദിവാകരൻ (മഹാരാജാസ്, എറണാകുളം) എന്നിവർ സംവാദത്തിന് നേതൃത്വം നൽകി.
ഒന്നാം ദിവസം വൈകീട്ട് 7.30ന് ആരംഭിക്കുന്ന അന്താരാഷ്ട്രാ വിഭാഗത്തിൽ അമേരിക്കയിലും കാനഡയിലും പ്രവർത്തിക്കുന്ന അക്കാദമിക വിദഗ്ധർ ഓൺലൈനായി പങ്കെടുത്ത് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഭാവിയെക്കുറിച്ചുള്ള അന്താരാഷ്ട്രാ മാനങ്ങൾ അവതരിപ്പിക്കും. ഡോ. മനോജ് എൻ കൃഷണൻ (തെറാപ്യൂട്ടിക് ഡെവലപ്മെന്റ്,യു എസ് എ), സന്തോഷ് പിള്ള (മൈക്രോ സോഫ്റ്റ്, യു എസ് എ), ഡോ. സജി ജോർജ്ജ് (മാക് ഗിൽ യൂണിവേഴ്സിറ്റി, കാനഡ), കൃഷ്ണകുമാർ (വെരിലി ലൈഫ്സയൻസ്, യു എസ് എ), വിപിൻ ദാമോദരൻ (ഹോഗ്ടെൺ മിഫിലിൻ ഹാർകോട്ട്, യു എസ് എ), ഡോ ജേക്കബ് തെരവത്ത് (യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ, യു എസ് എ), ഡോ. ശാലിനി മാത്യു (നോർത്തേൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യു എസ് എ).
രണ്ടാം ദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന യൂറോപ്യൻ സെഷനിൽ ഡോ. ജോഷി ജോസഫ് (എൻ ഐ ഐ എസ് ടി, തിരുവനന്തപുരം ) മോഡറേറ്റർ ആകും. ഓൺലൈൻ സംവാദത്തിൽ പ്രൊഫ. സുരേഷ് സി പിള്ള (അറ്റലാന്റിക് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി അയർലന്റ്), പ്രൊഫ. രാഹുൽ രവീന്ദ്രൻ നായർ (യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്റർ), പ്രൊഫ. അജി മാത്യു (സ്റ്റോക്ഹോം യൂണിവോഴ്സിറ്റി, സ്വീഡൻ), ഡോ. ഗോപകുമാർ എസ് (യൂണിവേഴ്സിറ്റി ഓഫ് ഫ്രൈബെഗ്, ജർമ്മനി), ചന്ദ്രകുമാർ ആർ പിള്ള (യൂറോപ്യൻ കമ്മീഷൻ, ബൽജിയം) എന്നിവർ പങ്കെടുക്കും.
ജനുവരി26ന് ആറ്മണിക്ക് എം ജി സർവകലാശാലാ കലോത്സവത്തിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന “മെലഡീസ് ആന്റ് മെമ്മറീസ്” എന്ന കലാസന്ധ്യയും ഉണ്ടാകും.
Content Highlights: Join Eduvision 2035 at MG University, Jan 26-27, to shape Kerala`s higher education future. International experts, panel discussions, and more. Don`t miss it!
Published: 25 Jan 2026, 10:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented