മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വകുപ്പ് നടത്തുന്ന, മെഡിക്കൽ സയൻസസ് ആൻഡ് എൻജിനിയറിങ് (എംഎസ്ഇ), നാലുവർഷ ബാച്ച്‌ലർ ഓഫ് സയൻസ് (ബിഎസ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
മെഡിക്കൽ, എൻജിനിയറിങ്
മേഖലകളെ ബന്ധിപ്പിക്കുന്ന ഇൻറർ ഡിസിപ്ലിനറി സ്വഭാവമുള്ള പ്രോഗ്രാമാണിത്. അതത് മേഖലകളിലെ ഫാക്കൽറ്റികളാണ് വിഷയങ്ങൾ കൈകാര്യംചെയ്യുക. വിദ്യാർഥികൾക്ക് ശക്തമായ ഗവേഷണാടിത്തറ നൽകുന്ന പ്രോഗ്രാമിൽ തിയറി, പ്രാക്ടീസ് എന്നിവതമ്മിൽ ബന്ധിപ്പിക്കാൻ ആശുപത്രിയിലെ ഇന്റേൺഷിപ്പുമുണ്ട്.
സ്‌പെഷ്യലൈസേഷൻ
ഓർഗൻ സ്‌പെസിഫിക് ഡിവൈസ് ഡിവലപ്മെൻറ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അപ്ലൈഡ് ടു ഹെൽത്ത്, മെഡിക്കൽ ഇമേജ് അനാലിസിസ്, ക്വാണ്ടിറ്റേറ്റീവ് ഫാർമക്കോളജി, ഡ്രഗ് ഡിസൈൻ ആൻഡ് ഡിപ്ലോയ്‌മെൻറ്, ട്രാൻസ്‌ലേഷണൽ റിസർച്ച് ഇൻ മെഡിസിൻ ആൻഡ് റെഗുലേറ്ററി പ്രൊസസസ്, ഫണ്ടമെൻറൽ ഫിസിയോളജിക്കൽ സയൻസസ് എന്നീ മേഖലകളിൽ സ്പെഷ്യലൈസേഷൻ അവസരങ്ങൾ, പ്രോഗ്രാമിൽ ലഭ്യമാണ്.
യോഗ്യത
ക്ലാസ് 12/തത്തുല്യപരീക്ഷ സയൻഡ് സ്ട്രീമിൽ അംഗീകൃത ബോർഡിൽ പഠിച്ച് 2023-ലോ 2024-ലോ 2025-ലോ ജയിച്ചിരിക്കണം. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്‌സും; ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നിവയിൽ രണ്ട് വിഷയങ്ങളും പഠിച്ചിരിക്കണം. പ്ലസ്ടുതല പരീക്ഷയിൽ മൊത്തം 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക്)/തത്തുല്യ ഗ്രേഡ് വേണം.
എച്ച്എസ്‌സി വൊക്കേഷണൽ, എഐസിടിഇ/ഒരു സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച മൂന്നുവർഷ ഡിപ്ലോമ, അഞ്ച് വിഷയങ്ങൾ പഠിച്ച് ജയിച്ച എൻഐഒഎസ് സീനിയർ സെക്കൻഡറി സ്‌കൂൾ പരീക്ഷ തുടങ്ങിയവയും തത്തുല്യയോഗ്യതയിൽ ഉൾപ്പെടും.
യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) നടത്തുന്ന 2025-ലെ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (ഐഎടി) യോഗ്യത നേടിയിരിക്കണം.
അപേക്ഷ
മേയ് 23-ന് വൈകീട്ട് ആറിനുമുൻപ് ugadmissions.iitm.ac.in വഴി ഓൺലൈായി നൽകാം. അപേക്ഷാഫീസ് 500 രൂപ (വനിതകൾ/പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ എന്നീ വിഭാഗക്കാർക്ക് 250 രൂപ). ഓൺലൈൻ ആയി അടയ്ക്കാം.
എസ്‌ടി വിഭാഗത്തിലൊഴികെ, നിശ്ചിത സീറ്റുകൾ വനിതകൾക്കായി അനുവദിക്കും. ബാക്കിയുള്ളവ ജെൻഡർ-ന്യൂട്രൽ സീറ്റുകളായിരിക്കും.
വിവിധ വിഭാഗങ്ങളിലെ സീറ്റുകളിൽ അഞ്ചുശതമാനം ഭിന്നശേഷിവിഭാഗക്കാർക്കായി സംവരണംചെയ്തിട്ടുണ്ട്. സ്‌പോർട്സ് എക്‌സലൻസ്, ഫൈൻ ആർട്സ് ആൻഡ് കൾച്ചർ എക്‌സലൻസ്, സയൻസ് ഒളിമ്പ്യാഡ് എക്‌സലൻസ് സ്ട്രീമുകളിൽ രണ്ട് സൂപ്പർന്യൂമററി സീറ്റുകൾവീതം (മൊത്തം ആറ്്) ഉണ്ട്. സയൻസ് ഒളിമ്പ്യാഡ് സ്ട്രീമിൽ അപേക്ഷിക്കുന്നവർ ഐഎടി അഭിമുഖീകരിക്കേണ്ടതില്ല/ഐഎടി യോഗ്യത നേടണമെന്നില്ല. ugadmissions.iitm.ac.in/scope വഴിയാണ് ഇവർ അപേക്ഷിക്കേണ്ടത്.
Content Highlights: IIT Madras BS in Medical Sciences & Engineering
Published: 20 May 2025, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented