
വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ഭീഷണികളെ പ്രതിരോധിക്കാനായി ഐഐടി കാന്പുറുമായി ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവെച്ച് ഇന്ത്യന്‍ ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ്. ഇതിന്റെ ഭാഗമായി ഐഐടിയിലെ C3iHub- ലൂടെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് സൈനിക യൂണിറ്റുകള്‍ക്ക് പരിശീലനം ലഭിക്കും. ഇതിലൂടെ ഡിജിറ്റല്‍ മേഖലയിലെ വിവിധ തരത്തിലുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ സൈനികര്‍ സജ്ജരാക്കും.
ഐഐടി കാന്‍പുറിലെ സൈബര്‍ സുരക്ഷ ഗവേഷണം, കണ്ടുപിടിത്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശാഖയാണ് C3iHub. സുപ്രധാന സൈബര്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തിയ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന രണ്ട് മൊഡ്യൂളുകളാണ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
'പുതിയ തരത്തിലുള്ള സൈബര്‍ ഭീഷണികള്‍, പ്രതികരണ നടപടികള്‍, പ്രവര്‍ത്തന സന്നദ്ധത എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ നല്കുന്നതിലാണ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സാമൂഹികമാധ്യമമായ എക്സിലെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ഔദ്യോഗിക പേജില്‍ കുറിച്ചു. സൈനിക ഹെഡ്ക്വാര്‍ട്ടേഴ്സ് സൂര്യ കമാന്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ നവീന്‍ സച്ച്ദേവ, C3iHub-ന്റെ പ്രോഗ്രാം ഡയറക്ടര്‍ പ്രൊഫസര്‍ സോമിത്ര സനധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
Content Highlights: Indian Army Central Command signs an MOU with IIT Kanpur`s C3iHub for advanced cyber security training to combat digital threats.
Published: 28 Nov 2025, 12:09 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented