
ചെന്നൈ: സെമികണ്ടക്ടര്‍ മേഖലയില്‍ മികച്ച പ്രതിഭകളെ വളര്‍ത്തിയെടുക്കാനും ആഗോള തലത്തില്‍ അവര്‍ക്ക് തൊഴില്‍ സൗകര്യമൊരുക്കാനും ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മദ്രാസ് ഐഐടിയുമായി കൈകോര്‍ത്ത് നൂറു കോടി രൂപ ചെലവിട്ട് 'സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സെമികണ്ടക്ടര്‍ ടെക്‌നോളജീസ്' എന്ന പേരില്‍ സമഗ്രമായ കേന്ദ്രം ആരംഭിക്കും. ചെന്നൈ തരമണിയിലെ സെന്‍ട്രല്‍ പോളിടെക്നിക് കാമ്പസില്‍ അഞ്ചു മാസത്തിനകം കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി ടി.ആര്‍.ബി. രാജ അറിയിച്ചു.
ചിപ്പ് നിര്‍മാണത്തിലും അനുബന്ധ സാങ്കേതികവിദ്യകളിലും പാക്കേജിങ്, ടെസ്റ്റിങ് മേഖലകളിലും പരിശീലനം നല്‍കി വിദ്യാര്‍ഥികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തും. രാജ്യത്ത് സെമികണ്ടക്ടര്‍ മേഖലയിലുള്ള പ്രതിഭകളുടെ വിടവ് നികത്താനുള്ള നൈപുണി പരിശീലന ഇടമായും സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായും ഇതു പ്രവര്‍ത്തിക്കും.
സെമികണ്ടക്ടര്‍ മേഖലയിലെ പ്രമുഖ കോര്‍പ്പറേറ്റ് പങ്കാളികളും സംരംഭത്തില്‍ സഹകരിക്കും. തുടക്കത്തില്‍ രണ്ടു ഘട്ടങ്ങളിലായി 4500 വിദ്യാര്‍ഥികള്‍ക്ക് 26 ആഴ്ച ദൈര്‍ഘ്യമുള്ള പ്രത്യേക പരിശീലനം നല്‍കും. സര്‍ക്കാരിന്റെ 'നാന്‍ മുതല്‍വന്‍' പദ്ധതികള്‍ക്കു കീഴില്‍ രണ്ടായിരം വിദ്യാര്‍ഥികള്‍ക്കായിരിക്കും നൂതന സെമികണ്ടക്ടര്‍ ഡിസൈന്‍, ഫാബ്രിക്കേഷന്‍ തുടങ്ങിയവയില്‍ ആദ്യം പരിശീലനം നല്‍കുക. സംരംഭത്തിന് കേന്ദ്ര ശാസ്ത്ര- സാങ്കേതിക മന്ത്രാലയത്തിന്റെ സഹകരണവുംകൂടി തേടിയിട്ടുണ്ടെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി. കാമകോടി പറഞ്ഞു
Content Highlights: Tamil Nadu govt. partners with IIT Madras to establish a ₹100 crore semiconductor training center
Published: 03 Aug 2025, 09:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented