
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ) 2021-22 ൽ നടത്തുന്ന എം.എസ്സി. (രണ്ടുവർഷം), മാസ്റ്റർ ഇൻ ഇക്കണോമിക്സ് (രണ്ടുവർഷം), ജോയന്റ്- എം.എസ്സി.-പിഎച്ച്.ഡി., എം.എസ്സി.- പിഎച്ച്.ഡി. ഡ്യുവൽ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചിലർ പ്രോഗ്രാമുകൾ എന്നിവയിലെ പ്രവേശനത്തിന് 2021-ലെ ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റഴ്സ് (ജാം) യോഗ്യത നേടിയവർക്ക് ഇപ്പോൾ അപേക്ഷിക്കാം.
പാലക്കാട് ഐ.ഐ.ടി.യിലേതുൾപ്പടെ 20 ഐ.ഐ.ടി.കളിലെ പ്രോഗ്രാമുകളാണ് ഈ പ്രക്രിയയുടെ പരിധിയിൽ വരുന്നത്. പാലക്കാട്, മദ്രാസ് ഐ.ഐ.ടി.കളിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിലെ രണ്ടുവർഷ എം.എസ്സി. പ്രോഗ്രാമുകൾ ഉണ്ട്. ഇക്കണോമിക്സ് എം.എസ്സി. പ്രോഗ്രാം, ഡൽഹി, റൂർക്കി ഐ.ഐ.ടി.കളിൽ ലഭ്യമാണ്. സ്ഥാപനങ്ങളുടെയും അവയിൽ ലഭ്യമായ പ്രോഗ്രാമുകളുടെയും പൂർണ പട്ടിക https://jam.iisc.ac.in/ ൽ ഉണ്ട്.
വിദ്യാർഥികൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ഓരോ സ്ഥാപനത്തിനും/പ്രോഗ്രാമിനും ബാധകമായ യോഗ്യതാ മാനദണ്ഡങ്ങൾ തൃപ്തിപ്പെടുത്തണം. അപേക്ഷ ഓൺലൈൻ ആയി https://joaps.iisc.ac.in വഴി മേയ് 20 വരെ നൽകാം.
Content Highlights: IIT Admission through JAM, Apply now
Published: 17 May 2021, 11:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented