ലോകത്തിന്റെ പല കോണുകളിലായി നടക്കുന്ന അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളും, വിചിത്രമായ വാർത്തകളും, കൗതുകമുണർത്തുന്ന കണ്ടെത്തലുകളും, സമകാലീന സംഭവങ്ങളുമായി കോർത്തിണക്കി നിങ്ങളിലേക്ക് എത്തിക്കുന്ന മലയാളം പോഡ്കാസ്റ്റാണ് ശരിക്കും!
RJ അച്ചുവിന്റെ അവതരണത്തിൽ, ഓരോ ആഴ്ചയും ഒരു പുതിയ കൗതുകലോകം തുറക്കുകയാണ് ഈ പോഡ്കാസ്റ്റ്.
കേൾക്കുമ്പോൾ "ഇത് സത്യമാണോ?" എന്ന് തോന്നുന്ന ഓരോ കഥയ്ക്കും പിന്നിൽ യഥാർഥ സംഭവങ്ങളുണ്ട്. കൗതുകവും അറിവും വിനോദവും ഒരുമിക്കുന്ന ഈ യാത്രയിൽ ഓരോ എപ്പിസോഡും നിങ്ങളെ അത്ഭുതപ്പെടുത്തും.
പിസ്സയുടെ അടിഭാഗം (crust ) ഫ്രോസൺ ചെയ്തു, കൺവീനിയൻസ് ഫുഡ് ആയി ഉപയോഗിക്കാനുള്ള ആശയം ഉരുത്തിരിഞ്ഞത് 1951 ൽ മിനിയാപോളിസിലെ ഒരു വീട്ടമ്മയുടെ തലയിലായിരുന്നു. എന്തൊക്കെ രസകരങ്ങളായ സംഭവങ്ങളാണ് അതിനു പിന്നിൽ നടന്നത്. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ഐ ഐ ടി കാൺപൂർ, ഐ ഐ ടി മദ്രാസ് വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത പയ്യനും ഈ സംഭവവും തമ്മിൽ എന്താണ് ബന്ധം എന്നെല്ലാം രസകരമായി അവതരിപ്പിക്കുന്നു ആദ്യത്തെ എപ്പിസോഡിൽ ആർ ജെ അച്ചു.
കൂടുതൽ കേൾക്കാം ശരിക്കും ! വിത്ത് ആർ ജെ അച്ചൂ
Content Highlights: The origin story of Rose Totino and the 1951 frozen pizza convenience food revolution.Pillsbury's 1975 acquisition of the Totino brand for $20 million., The 2026 incident involving a student hacking IIT Kanpur and IIT Madras websites to prove cybersecurity skills.The power of self-belief and demonstrating talent to overcome rejection. Insights into how traditional barriers can be broken through innovation and persistence.
Published: 11 Aug 2026, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented