തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) ബിരുദപ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

ഏറോസ്പേസ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്) എന്നീ നാലുവർഷ ബി.ടെക്., അഞ്ച് വർഷ ഡ്യുവൽ ഡിഗ്രി-ബി.ടെക്. ആൻഡ് മാസ്റ്റർ ഓഫ് സയൻസ്/എം.ടെക്. - എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനാണ് അപേക്ഷിക്കാവുന്നത്. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൽ എൻജിനിയറിങ് ഫിസിക്സിലാണ് ബി.ടെക്. ലഭിക്കുക. മാസ്റ്റർ ഓഫ് സയൻസ്; അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നിലും എം.ടെക്.; എർത്ത് സിസ്റ്റം സയൻസ്, ഒപ്റ്റിക്കൽ എൻജിനിയറിങ് എന്നിവയിലൊന്നിലും ആകാം. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൽ ബി.ടെക്. കഴിഞ്ഞ് എക്സിറ്റ് ഓപ്ഷനില്ല.

അപേക്ഷാർഥി നിശ്ചിത പ്ലസ് ടുതല യോഗ്യതാപരീക്ഷ ജയിച്ചിരിക്കണം. 2020-ലെ ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) അഭിമുഖീകരിച്ചിരിക്കയുംവേണം. അതിൽ കാറ്റഗറിയനുസരിച്ച് യോഗ്യതാ മാർക്ക് നേടേണ്ടതുണ്ട്.

അപേക്ഷ http://admission.iist.ac.in വഴി ഒക്ടോബർ ഏഴിന് വൈകീട്ട് മൂന്നുവരെ രജിസ്റ്റർ ചെയ്യാം. ബ്രാഞ്ച് താത്‌പര്യവും അപ്പോൾ നൽകണം. രജിസ്ട്രേഷൻ ഫീസും ഈ സമയപരിധിക്കകം അടയ്ക്കണം.

രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ, ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) മാർക്ക് പരിഗണിച്ച്, ഐ.ഐ.എസ്.ടി. പ്രവേശന റാങ്കിങ്ങിനായി പരിഗണിക്കൂ. സീറ്റ് അലോട്മെന്റ്/അക്സപ്റ്റൻസ് റൗണ്ടുകൾ ഒക്ടോബർ 10-ന് തുടങ്ങും.

Content Highlights: IIST admissions 2020: apply by October