
വിനോദസഞ്ചാര, അതിഥിസത്‌കാര മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) നടത്തുന്ന ത്രിവത്സര ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
ഇൻസ്റ്റിറ്റ്യൂട്ടുകൾ
എൻ.സി.എച്ച്.എം. ആൻഡ് സി.ടി. യുടെ അഫിലിയേഷനുള്ള 71-ൽപ്പരം കേന്ദ്ര/സംസ്ഥാന സർക്കാർ, സ്വകാര്യ, ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രോഗ്രാമിലെ പ്രവേശനം നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) വഴിയാണ്.
യോഗ്യത
പ്ലസ്ടു/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഒരു വിഷയമായി പ്ലസ്ടു തലത്തിൽ പഠിച്ച് ജയിക്കണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം. 1995 ജൂലായ് ഒന്നിനോ, ശേഷമോ ജനിച്ചവരാകണം. തിരഞ്ഞെടുക്കപ്പെടുന്നവർ പ്രവേശന സമയത്ത് ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം.
പ്രവേശനപരീക്ഷ
എൻ.സി.എച്ച്.എം. ജെ.ഇ.ഇ. ഏപ്രിൽ 25 രാവിലെ 9.30 മുതൽ 12.30 വരെയാകും. ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന പരീക്ഷയ്ക്ക് 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലറ്റിക്കൽ ആപ്റ്റിറ്റ്യൂഡ് (30 ചോദ്യങ്ങൾ), റീസണിങ് ആൻഡ് ലോജിക്കൽ ഡിഡക്‌ഷൻ (30), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (30), ഇംഗ്ലീഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റ്യൂഡ് ഫോർ സർവീസ് സെക്ടർ (50) എന്നീ മേഖലകളിൽനിന്ന് ഉണ്ടാകും. ശരിയുത്തരം നാല് മാർക്ക്. ഉത്തരം തെറ്റിയാൽ, ഒരു മാർക്കുവെച്ച് നഷ്ടപ്പെടും. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, തിരുവനന്തപുരം, തൃശ്ശൂർ.
സീറ്റുകൾ
മൊത്തം സീറ്റ് -11,515. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (21 എണ്ണം) - 6395 (കേരളത്തിൽ കോവളം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഉൾപ്പെടെ), സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ (25) - 2540 (കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഉൾപ്പെടെ), പൊതുമേഖലാ സ്ഥാപനം (1) -90, സ്വകാര്യ സ്ഥാപനങ്ങൾ (24) -2490. (കേരളത്തിലെ രണ്ട് ഉൾപ്പെടെ).
അപേക്ഷ
https://nchmjee.nta.nic.in വഴി മാർച്ച് 20-നകം നൽകണം. അപേക്ഷാഫീസ് മാർച്ച് 21 രാത്രി 11.50 വരെ അടയ്ക്കാം. അഡ്മിറ്റ് കാർഡ് ഏപ്രിൽ ഏഴുമുതൽ ഡൗൺലോഡു ചെയ്യാം. ഫലപ്രഖ്യാപനം മേയ് 15-നകം.
Content Highlights: Hospitality Management JEE to conduct on 25 April; Register by 20 March
Published: 02 Jan 2020, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented