മലപ്പുറം: ഈ വർഷത്തെ ജൂൺഘട്ടത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ഉത്തരസൂചികയെപ്പറ്റി ഇതുവരെ സൂചനപോലുമില്ല. ഫലപ്രഖ്യാപനം വൈകുന്നത് പരീക്ഷയെഴുതിയവരുടെ ആശങ്ക തെല്ലൊന്നുമല്ല കൂട്ടുന്നത്.
ജൂൺ 22 മുതൽ 30 വരെയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പരീക്ഷ നടത്തിയത്. ഏഴുലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതി. സാധാരണ, പരീക്ഷകഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരസൂചികവരുകയും ഒരുമാസത്തിനുള്ളിൽ ഫലപ്രഖ്യാപനം ഉണ്ടാവുകയും ചെയ്യാറുണ്ട്. ഈ പതിവാണ് ഇത്തവണ തെറ്റിയത്. കൃത്യമായി ഉത്തരസൂചികയും ഫലപ്രഖ്യാപനവും നടന്നിരുന്ന പരീക്ഷയാണ് ഇക്കുറി ഒരുമാസമായിട്ടും ഉത്തരസൂചികപോലും പുറത്തുവിടാതെ വിദ്യാർഥികളെ ആശങ്കയിലാക്കുന്നത്.
ജൂലായ് 17, 18 ദിവസങ്ങളിലാണ് സയൻസ് വിഷയങ്ങളുടെ (യു.ജി.സി.-സി.എസ്.ഐ.ആർ.) നെറ്റ് പരീക്ഷ നടന്നത്. ഇതിന്റെയും ഉത്തരസൂചികയും ഫലപ്രഖ്യാപനവും ഒന്നുമായിട്ടില്ല. ഒന്നര ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ പരീക്ഷയെഴുതിയത്.
ചോദ്യക്കടലാസിലുയർന്ന ആരോപണങ്ങൾ ആശങ്കകൂട്ടുന്നു
നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ ഇത്തവണ നെറ്റ് പരീക്ഷയിലും ക്രമക്കേടുകളുണ്ടായി എന്ന ആരോപണം എൻ.ടി.എ.ക്കെതിരേ ഉയർന്നിരുന്നു. ഇംഗ്ലീഷ് പരീക്ഷയിൽ 2024-ലെ ചോദ്യക്കടലാസിലെ 67 ചോദ്യങ്ങൾ ആവർത്തിച്ചു, സോഷ്യോളജി പരീക്ഷയിൽ ഒട്ടേറെ അക്ഷരത്തെറ്റുകളുണ്ടായി, പ്രമുഖ സോഷ്യോളജിസ്റ്റുകളുടെ പേരുകൾ, അക്കാദമിക് പദങ്ങൾ തുടങ്ങിയവ തെറ്റിക്കൊടുത്തു, സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളുമായി വിദ്യാർഥികളും വിദ്യാഭ്യാസവിദഗ്ധരും രംഗത്തെത്തിയിരുന്നു. ഒപ്പം സോഷ്യോളജി ചോദ്യക്കടലാസ് ചോർന്നു എന്ന ആരോപണവും ശക്തമായിരുന്നു.
കൊമേഴ്‌സ്, സൈക്കോളജി, ജോഗ്രഫി തുടങ്ങിയ പരീക്ഷകൾക്കും ആരോപണങ്ങളുണ്ട്. ഇതിനൊന്നും കൃത്യമായ മറുപടി എൻ.ടി.എ. നൽകാത്തതും വിദ്യാർഥികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. എസ്.എഫ്.ഐ. കേന്ദ്ര നേതൃത്വമടക്കം നെറ്റ് പരീക്ഷയെ സംബന്ധിച്ച ആശങ്കകൾക്കും അനിശ്ചിതത്വത്തിനും പരിഹാരം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
| പരീക്ഷ | ഉത്തരസൂചിക | ഫലം |
| 2025 ഡിസംബർ 31 മുതൽ ജനുവരി ഏഴുവരെ | ജനുവരി 14 | ഫെബ്രുവരി നാല് |
| 2025 ജൂൺ 25 മുതൽ 29 വരെ | ജൂലായ് അഞ്ച് | ജൂലായ് 21-ന് |
| 2024(ഡിസംബർ സെഷൻ) ജനുവരി മൂന്നുമുതൽ 27 വരെ | ജനുവരി 31 | ഫെബ്രുവരി 22 |
| 2024( ജൂൺ സെഷൻ) ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെ | സെപ്റ്റബർ 11 | ഒക്ടോബർ 17 |
Content Highlights: UGC NET June 2024 answer key and results significantly delayed beyond standard timelines., Over 7 lakh candidates affected by the delay in the June cycle., Widespread allegations of exam irregularities, including question paper leaks and errors
Published: 02 Aug 2026, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented