ന്യൂഡൽഹി: യു.ജി.സി. നെറ്റ് പരീക്ഷയിലെ മൂന്നുവിഷയങ്ങളിൽ പ്രശ്‌നമുണ്ടെന്ന ആക്ഷേപം പരീക്ഷ കഴിഞ്ഞപ്പോഴേ വിദ്യാർഥികൾ ഉന്നയിച്ചിരുന്നെങ്കിലും പുനഃപരീക്ഷ പ്രഖ്യാപിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) കാത്തിരുന്നത് ഒന്നരമാസം. സ്വന്തം പിഴവ് ആദ്യഘട്ടത്തിൽ സമ്മതിക്കാതിരുന്ന എൻ.ടി.എ. വിമർശനങ്ങൾ ശക്തമായപ്പോഴാണ് വിദഗ്ധസമിതിയെ വെച്ചതും ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പുനഃപരീക്ഷകൾ നടത്താൻ തീരുമാനിച്ചതും.
ചോദ്യക്കടലാസ് ചോർന്നതോടെ നീറ്റ് യു.ജി. പുനഃപരീക്ഷ നടത്തേണ്ടിവന്നതിന്റെ നാണക്കേടിൽനിൽക്കേ, നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിക്കുന്നത് കൂടുതൽ ക്ഷീണമാകുമെന്ന കണക്കുകൂട്ടലിലാണ് എൻ.ടി.എ. ഇടപെടൽ വൈകിച്ചതെന്നാണ് സൂചന. ഈ സമയം പരീക്ഷാക്രമക്കേടുകളുയർത്തി ജന്തർമന്തറിൽ സി.ജെ.പി.യുടെ നേതൃത്വത്തിൽ വിദ്യാർഥിപ്രക്ഷോഭവും നടക്കുന്നുണ്ടായിരുന്നു.
ജൂൺ 22-നും 30-നുമിടയിലാണ് 87 വിഷയങ്ങളുടെ യു.ജി.സി. നെറ്റ് പരീക്ഷ നടന്നത്. കൊമേഴ്സ് പരീക്ഷ ജൂൺ 24-നും ഇംഗ്ലീഷ് 25-നും സോഷ്യോളജി 30-നുമാണ് നടന്നത്.
മുൻവർഷത്തെ ഒരുപാട് ചോദ്യങ്ങൾ അപ്പാടെ ആവർത്തിച്ചതും ഗുരുതര അച്ചടിപ്പിശകുകളും വ്യാകരണത്തെറ്റും മൂന്ന് വിഷയത്തിലുമുണ്ടായി. അന്നുതന്നെ വിദ്യാർഥികൾ സാമൂഹികമാധ്യമങ്ങളിൽ പരാതിയുയർത്തിയിരുന്നെങ്കിലും ലാഘവത്തോടെയാണ് എൻ.ടി.എ. പ്രതികരിച്ചത്.
സെപ്റ്റംബർ ഒൻപതിനും പത്തിനുമായി പുനഃപരീക്ഷ നടത്തുമ്പോൾ തയ്യാറെടുക്കാൻ വിദ്യാർഥികൾക്ക് ലഭിക്കുന്നത് മൂന്നാഴ്ചമാത്രമാണ്.
Content Highlights: NTA delayed UGC NET re-exam announcement by a month and a half despite student complaints., Re-exams announced for English, Commerce, and Sociology due to question paper errors and repetition., Re-exams are scheduled for September 9 and 10, giving students only three weeks to prepare.
Published: 18 Aug 2026, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented