മൂന്നാർ കാറ്ററിങ് കോളേജിൽ നടത്തുന്ന എ.ഐ.സി.ടി.ഇ. അംഗീകൃത ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (ഡി.എച്ച്.എം.സി.ടി.) പ്രോഗ്രാമിലെ 2023-24 പ്രവേശനത്തിന് കേരളത്തിലെ ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ (ഡി.ടി.ഇ.) അപേക്ഷ ക്ഷണിച്ചു. കോഴ്സ് ദൈർഘ്യം നാലുവർഷം.
യോഗ്യത: ഉന്നതപഠനത്തിനുള്ള അർഹതയോടെ എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി./തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. യോഗ്യത നേടുന്നതിന് രണ്ടിൽക്കൂടുതൽ അവസരങ്ങൾ എടുത്തവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. യോഗ്യതാ പരീക്ഷയിൽ ലഭിച്ച ഗ്രേഡ് പോയൻറ് പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതും.
പ്രവേശനത്തിൽ മെറിറ്റ് സീറ്റുകളും മാനേജ്‌മെൻറ് സീറ്റുകളുമുണ്ട്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് (എസ്.ഐ.ടി.ടി.ടി.ആർ.) വഴി, ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ സംവരണതത്ത്വം പാലിച്ച് നികത്തുന്ന സീറ്റുകളാണ് മെറിറ്റ് സീറ്റുകൾ. യോഗ്യതാ വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്ന, മാനേജ്മെൻറ് സീറ്റിലേക്ക് അപേക്ഷിക്കുന്നവരുടെ പട്ടിക തയ്യാറാക്കി ഡി.ടി.ഇ.യിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരം വാങ്ങി ഈ സീറ്റുകളിലേക്ക് മാനേജ്‌മെൻറ് പ്രവേശനം നടത്തും (മൊത്തം സീറ്റിന്റെ 50 ശതമാനം).
വിശദവിവരങ്ങൾ polyadmission.org/dhm/ ലെ പ്രോസ്പെക്ടസിൽ ലഭിക്കും. അപേക്ഷ ഇതേ ലിങ്ക് വഴി ജൂലായ് 31 വരെ നൽകാം. മെറിറ്റ്/മാനേജ്മെൻറ് സീറ്റുകൾക്ക് ഈ പോർട്ടൽ വഴി പ്രത്യേകം അപേക്ഷിക്കണം.
അപേക്ഷാഫീസ്: ഗവൺമെൻറ്/മെറിറ്റ് സീറ്റ് -200 രൂപ (പട്ടികവിഭാഗക്കാർക്ക് 100 രൂപ), മാനേജ്മെൻറ് സീറ്റ്: എല്ലാവർക്കും 200 രൂപ. തുക ഓൺലൈൻ ആയി അടയ്ക്കാം. മാനേജ്മെൻറ് സീറ്റ് അപേക്ഷകർ, അപേക്ഷയുടെ പ്രിൻറ് ഔട്ട്, സ്ഥാപനത്തിൽ നൽകണം.
Content Highlights: Diploma in hotel management and catering technology
Published: 25 Jul 2023, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented