ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 50000 ത്തോളം കോളേജ് വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയുമായി അസാപ് കേരള. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഡിജിറ്റൽ സ്‌കിൽസ് തുടങ്ങിയവയുടെ സാധ്യതകളിലൂടെ യുവാക്കളെ ശാക്തീകരിക്കുക എന്ന ഈ വർഷത്തെ ലോക യുവജന നൈപുണ്യ ദിന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അസാപ് കേരള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് ..
ഓരോ കോളേജിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാർഥിക്ക് പരിശീലനം നൽകി അവരെ സ്കിൽ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും അവരിലൂടെ കോളേജിലുള്ള മുഴുവൻ വിദ്യാർഥികൾക്കും പരിശീലനം നൽകുകയും ചെയ്യുന്ന തരത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരേ സമയം പരിശീലനം നേടാനും പരിശീലകനാകുവാനുള്ള ആദ്യ അവസരവും വിദ്യാർഥികൾക്ക് ലഭിക്കും.
അതോടൊപ്പം അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സാങ്കേതിക തൊഴിൽ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സംഘടനയായ IEEE മായി ചേർന്ന് വിദ്യാർഥികൾക്കായി ഒരു AR/VR ഓൺലൈൻ വർക്‌ഷോപ്പും നടത്തുന്നു.
വർഷങ്ങളായി ഡിജിറ്റൽ നൈപുണ്യം, നിർമിത ബുദ്ധി, (AI), ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, മെഷീൻ ലേണിങ് തുടങ്ങിയവയിൽ വൈവിധ്യമാർന്ന കോഴ്‌സുകൾ വിജയകരമായി നടത്തിവരുന്ന അസാപ് കേരള കൂടുതൽ വിദ്യാർഥികളിലേക്ക് നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ഘട്ടമായാണ് 50000 വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നൽകിയത്
Content Highlights: ASAP provides free training in Artificial Intelligence to half a lakh students on World Youth Skills
Published: 15 Jul 2025, 05:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented