കരിവെള്ളൂർ: പ്രൈമറി സ്കൂൾ അധ്യാപകയോഗ്യതയായ ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 36 സർക്കാർ ടി.ടി.ഐ.കളിലേക്കും 65 എയ്ഡഡ് ടി.ടി.ഐ.കളിലേക്കും 101 സ്വാശ്രയ ടി.ടി.ഐ.കളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

To advertise here,

ജൂലായ് 18-നുള്ളിൽ അതത് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അപേക്ഷ നൽകണം. സ്വാശ്രയ ടി.ടി.ഐ.കളിലെ മെറിറ്റ് ക്വാട്ടയിലേക്കുള്ള അപേക്ഷ അതത് ഡി.ഡി. ഇ.ക്കും മാനേജ്മെന്റ് ക്വാട്ടയിലെ അപേക്ഷ അതത് മാനേജർക്കുമാണ് നൽകേണ്ടത്. മെറിറ്റ് ക്വാട്ടയിൽ ഒരു വിദ്യാർഥിക്ക് ഒരു റവന്യു ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്ലസ്ടു സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ സൈറ്റിൽനിന്ന് ലഭിക്കുന്ന മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം നൽകിയാൽ മതിയാകും. സംസ്ഥാന സർക്കാറിന്റേതല്ലാതെ മറ്റ് സംസ്ഥാനങ്ങളിലെ തത്തുല്യ കോഴ്സ് യോഗ്യതാപരീക്ഷയായി പാസായവർ മലയാളത്തിൽ ആശയവിനിമയം നടത്താനും അധ്യാപനത്തിനും സാധിക്കുന്നവരായിരിക്കണം.