മലപ്പുറം: ഹയർസെക്കൻഡറി അധ്യാപകയോഗ്യതയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷയുടെ ഉത്തരസൂചികയിൽ വ്യാപക പിഴവുകളെന്നു പരീക്ഷാർഥികൾ.സൂചികയിൽ തെറ്റുണ്ടെങ്കിൽ ഓരോ ഉത്തരത്തിനും 300 രൂപവീതം കെട്ടിവെച്ച് ചലഞ്ച് ചെയ്യണം. സർക്കാരിനുവേണ്ടി എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് പരീക്ഷ നടത്തിയത്.
ജനറൽ പേപ്പറിനു പുറമേ 31 വിഷയങ്ങളിലായി ഫെബ്രുവരി രണ്ടിനായിരുന്നു പരീക്ഷ. പരീക്ഷ കഴിഞ്ഞ് അടുത്തദിവസങ്ങളിലായി ഉത്തരസൂചികയും പുറത്തിറക്കി. ഈ സൂചികയിൽ ഒട്ടേറെ തെറ്റുകളുണ്ടെന്നാണ് പരാതി. സൂചികയിൽ നൽകിയിരിക്കുന്ന ഉത്തരം തെറ്റാണെന്നും ശരിയായ ഉത്തരം ഇന്നതാണെന്നും ചൂണ്ടിക്കാണിച്ച് ആധികാരികവിവരങ്ങൾ സഹിതമായിരിക്കണം ചലഞ്ച് ചെയ്യുന്നത്. അംഗീകൃത പാഠപുസ്തകങ്ങളിൽനിന്നോ മറ്റ് ആധികാരിക ഗ്രന്ഥങ്ങളിൽനിന്നോ ഉള്ള ഭാഗങ്ങളുടെ പകർപ്പുസഹിതമാകണം ചലഞ്ച് ചെയ്യൽ.
sകണക്കിൽ എട്ട്, ബോട്ടണിയിൽ അഞ്ച്, കൊമേഴ്‌സിൽ മൂന്ന്, ഹിസ്റ്ററിയിൽ മൂന്ന്, ധനതത്ത്വശാസ്ത്രത്തിൽ നാല് എന്നിങ്ങനെ പല വിഷയങ്ങളിലെ ഉത്തരസൂചിക ചലഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളം ഉൾപ്പെടെ പല വിഷയങ്ങളിലും ഉത്തരസൂചികയിൽ തെറ്റുണ്ടായിട്ടും പരീക്ഷാർഥികളാരും ചലഞ്ച് ചെയ്തിട്ടില്ലെന്ന് കോട്ടയത്ത് എം.ജി. സർവകലാശാലാ ബി.എഡ്. സെന്ററിലെ അധ്യാപിക കെ. ബിന്ദു രാജ് പറഞ്ഞു. ജനറൽപേപ്പറിലെ രണ്ടു ചോദ്യങ്ങളും ചലഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്.
ചലഞ്ച് ചെയ്ത ചോദ്യങ്ങളുടെ കാര്യത്തിൽ എന്തു നിലപാടാണ് എൽ.ബി.എസ്. എടുക്കുക എന്നതിൽ വ്യക്തതയില്ലെന്ന് പരീക്ഷാർഥികൾ പറഞ്ഞു. നാലു ചോദ്യം ചലഞ്ച് ചെയ്യണമെങ്കിൽ 1200 രൂപ വേണ്ടിവരും.അധ്യാപകയോഗ്യത നിർണയിക്കാനുള്ള പരീക്ഷയായിട്ടുപോലും പരീക്ഷാ ഏജൻസി നിരുത്തരവാദപരമായ സമീപനം പുലർത്തുന്നതിലും ഇനിയെന്തായിരിക്കും തീരുമാനം എന്നതിലെ അനിശ്ചിതത്ത്വത്തിലും പരീക്ഷാർഥികൾ ആശങ്കയിലാണ്.
ഉത്തരവാദിത്വമില്ലാതെ പരീക്ഷ നടത്തുകയും തെറ്റു ചൂണ്ടിക്കാണിക്കാൻ വൻകുത ഈടാക്കുകയും ചെയ്യുന്നതുവഴി ഈ പരീക്ഷയെ പണമുണ്ടാക്കാനുള്ള വഴിയായി കാണുകയാണെന്ന് കാലിക്കറ്റ് സർവകലാശാലാ ബി.എഡ്. സെന്ററിലെ പ്രിൻസിപ്പലായ ഗോപാലൻ മങ്കട പറഞ്ഞു.
Content Highlights: SET EXAMINATION: Complaints that there are widespread errors in the answer key
Published: 18 Feb 2025, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented