തിരുവനന്തപുരം, കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) പ്രോഗ്രാമിലേക്ക് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി അപേക്ഷ ക്ഷണിച്ചു. 100 സീറ്റാണുള്ളത്.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി./തുല്യപരീക്ഷ 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. പ്രായം: 2022 ജനുവരി ഒന്നിന് 17-33. സര്‍വീസ് ക്വാട്ടക്കാര്‍ക്ക് 48 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
അപേക്ഷ www.lbscentre.kerala.gov.in വഴി നല്‍കാം. രണ്ടുകോളേജുകളിലേക്കുമായി ഒരപേക്ഷ നല്‍കിയാല്‍മതി. അപേക്ഷാഫീസ് 400 രൂപ. പട്ടികവിഭാഗത്തിന് 200 രൂപ. തുക ഓണ്‍ലൈനായോ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡു ചെയ്‌തെടുക്കാവുന്ന ചലാന്‍ വഴി ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ പണമായോ ഒക്ടോബര്‍ പത്തുവരെ അടയ്ക്കാം. സര്‍വീസ് ക്വാട്ട അപേക്ഷകര്‍ ട്രഷറിയിലാണ് അപേക്ഷാഫീസ് അടയ്‌ക്കേണ്ടത്. ഇവര്‍ ഓപ്പണ്‍ ക്വാട്ടയിലും അപേക്ഷിക്കുന്നപക്ഷം, ട്രഷറിവഴി ഫീസ് അടയ്ക്കുന്നതു കൂടാതെ ചലാന്‍ വഴി ബാങ്കില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്കെന്നപ്പോലെ ഫീസടയ്ക്കണം.
ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 12 വൈകീട്ട് അഞ്ചുവരെ നല്‍കാം. സര്‍വീസ് വിഭാഗക്കാര്‍ വെബ്‌സൈറ്റിലെ/പ്രോ?െസ്പക്ടസിലെ നിര്‍ദേശങ്ങള്‍ പ്രകാരം അപേക്ഷ നല്‍കി പ്രിന്റ് ഔട്ടും അനുബന്ധരേഖകളും 'ദി പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്‍ട്രോളിങ് ഓഫീസര്‍, ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജ്, മണക്കാട് പി.ഒ, തിരുവനന്തപുരം 695005' എന്ന വിലാസത്തിലേക്ക് അയക്കണം. വിശദമായ പ്രോ?െസ്പക്ടസ് വെബ്‌സൈറ്റില്‍. യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് റാങ്കുപട്ടിക തയ്യാറാക്കുക. സര്‍വീസ് സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് സര്‍വീസ് വിഭാഗക്കാരെ റാങ്കുചെയ്യുന്നത്. ട്യൂഷന്‍ ഫീസ് 5000 രൂപ.
Content Highlights: Certificate course in pharmacy
Published: 01 Oct 2022, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented