കോഴിക്കോട്: 'സ്ഥിരമായ കഠിനാധ്വാനം, ചിട്ടയായ പഠനരീതി, കുടുംബത്തിന്റെ അചഞ്ചലമായ പ്രോത്സാഹനം ഇവയാണ് എന്റെ ഇന്ധനം'. കേരള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ പരീക്ഷയില്‍ ഫാര്‍മസി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ അനഘ അനില്‍ പറയുന്നു. പ്ലസ്ടുവിന് ശേഷമുള്ള ഒരുവര്‍ഷത്തെ പഠനമാണ് ആലപ്പുഴ സ്വദേശിനി അനഘയക്ക് റാങ്ക് നേടികൊടുത്തത്.
നീറ്റ് പരീക്ഷയ്ക്കായി പ്ലസ്ടുവിന് ശേഷം കോച്ചിങ് സെന്ററില്‍ അനഘ ചേര്‍ന്നു. ഈ ഒരുവര്‍ഷത്തെ കഠിനാധ്വാനമാണ് അനഘയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. നീറ്റില്‍ 856-ാം റാങ്കാണ് അനഘ നേടിയത്. കീം പരീക്ഷയില്‍ 300ല്‍ 290 മാര്‍ക്കും അനഘ നേടി.
Also Read
ബിഫാം പ്രവേശന പരീക്ഷയ്ക്ക് പ്രത്യേകം കോച്ചിംഗ് നേടിയില്ലെങ്കിലും നീറ്റ് പരീക്ഷയ്ക്കായുള്ള പഠനമാണ് കീം പരീക്ഷയില്‍ വിജയത്തിന് സഹായിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചേരാനാണ് അനഘ ലക്ഷ്യമിടുന്നത്. അച്ഛന്‍ ജി. അനില്‍കുമാര്‍ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ (കെഎസ്ആര്‍ടിസി) കണ്ടക്ടറായി ജോലി ചെയ്യുന്നു. അമ്മ പ്രമിത ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ സീനിയര്‍ ക്ലര്‍ക്കാണ്. ഇളയ സഹോദരി കായംകുളത്തെ ഹോളി മേരി സെന്‍ട്രല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയാണ്.
ഉറച്ച മനസോടെ മുന്നോട്ട് നീങ്ങിയാല്‍ വിജയം നിശ്ചയമാണെന്ന് അനഘ പറയുന്നു. ഒരേ ലക്ഷ്യത്തില്‍ ശ്രദ്ധ വ്യതിചലിക്കാതെ പഠിക്കണം. മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ സ്ഥിരമായി പരിശീലിക്കാറുണ്ടെന്നും അനഘ മാതൃഭൂമിയോട് പറഞ്ഞു
Content Highlights: Kerala Pharmacy Rank 1: Anagha Anil`s Success Story
Published: 01 Jul 2025, 10:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented