കേരളത്തിലെ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലെ 2025-26-ലെ പ്രവേശനത്തിന്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ-ഡിഎംഇ) അപേക്ഷ ക്ഷണിച്ചു. എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് ഡിഎംഇയ്ക്കുവേണ്ടി അപേക്ഷ സ്വീകരിച്ച് റാങ്ക്പട്ടിക തയ്യാറാക്കി അലോട്മെൻറ് നടത്തുന്നത്.
ഡിപ്ലോമ കോഴ്‌സുകൾ
ഡിപ്ലോമ ഇൻ ഫാർമസി (ഡിഫാം) ഹെൽത്ത് ഇൻസ്പെക്ടർ മെഡിക്കൽ ലബോറട്ടറി ടെക്നോളജി റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി റേഡിയോളജിക്കൽ ടെക്നോളജി ഒഫ്താൽമിക് അസിസ്റ്റൻസ് െഡന്റൽ മെക്കാനിക്സ് െഡന്റൽ ഹൈജിനിസ്റ്റ് ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യാ ടെക്നോളജി കാർഡിയോ വാസ്കുലർ ടെക്നോളജി ന്യൂറോ ടെക്നോളജി ഡയാലിസിസ് ടെക്നോളജി എൻഡോസ്കോപ്പിക് ടെക്നോളജി െഡന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻസ് റസ്പിരേറ്ററി ടെക്നോളജി സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെൻറ് ടെക്നോളജി
ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് ഹെൽത്ത് സർവീസസ് ഡയറക്ടറുടെയും മറ്റ് കോഴ്സുകൾ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെയും ഭരണനിയന്ത്രണത്തിലാണ്.
ദൈർഘ്യം
കോഴ്സുകളിൽ റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി പ്രോഗ്രാം മൂന്നുവർഷ കോഴ്സും മറ്റുള്ളവ പൊതുവേ രണ്ടുവർഷ കോഴ്സുമാണ്. ചില രണ്ടുവർഷ കോഴ്സുകൾക്ക് ആറുമാസം ദൈർഘ്യമുള്ള ഇന്റേൺഷിപ്പും അധികമായുണ്ടാകും. ഡയാലിസിസ് ടെക്നോളജി പ്രോഗ്രാം ദൈർഘ്യത്തിൽ (രണ്ടുവർഷം) ഒരു വർഷ ഇന്റേൺഷിപ്പും ഉൾപ്പെടുന്നു. ഫാർമസി പ്രോഗ്രാമിന് മൂന്നുമാസത്തെ പ്രാക്ടിക്കൽ പരിശീലനവും അധികമായുണ്ട്.
പ്രവേശന അർഹത
പ്ലസ് ടു/തത്തുല്യ പരീക്ഷ ഫിസിക്, കെമിസ്ട്രി, ബയോളജി പഠിച്ച് ജയിച്ചിരിക്കണം എന്നതാണ് പൊതുവേയുള്ള വ്യവസ്ഥ. ഡിഫാം പ്രവേശനത്തിന് ബയോളജിക്കുപകരം മാത്തമാറ്റിക്സ് പഠിച്ചവർക്കും അപേക്ഷിക്കാം.
ഫാർമസി ഒഴികെയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് പ്ലസ്ടുതലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തത്തിൽ 40 ശതമാനം മാർക്ക് (പട്ടിക വിഭാഗക്കാർക്ക് 35 ശതമാനം) ഉണ്ടായിരിക്കണം. ഡിഫാം പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ച് ജയിച്ചിരിക്കണം. മാർക്ക് വ്യവസ്ഥയില്ല.
വിഎച്ച്എസ്ഇയുടെ ഭാഗമായി ചില വൊക്കേഷണൽ കോഴ്സുകൾ പഠിച്ചവർക്ക് ചില കോഴ്സുകളിൽ സംവരണമുണ്ട്. ഇന്ത്യക്കാർ, േപഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ), ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) എന്നിവർക്ക് അപേക്ഷിക്കാം. പിഐഒ/ഒസിഐ വിഭാഗക്കാർക്ക് സംവരണ ആനുകൂല്യം ലഭിക്കില്ല. കേരളീയരും കേരളീയേതരരും അപേക്ഷിക്കാൻ അർഹരാണ്.
ഈ വിഭാഗങ്ങളുടെ നിർവചനം, അവകാശവാദത്തിനായി നൽകേണ്ട രേഖകളുടെ പട്ടിക എന്നിവ പ്രോസ്പെക്ടസിൽ ലഭിക്കും.
പ്രായം
പ്രവേശനവിജ്ഞാപന തീയതിയിൽ 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം (പ്രോസ്പെക്ടസ് വ്യവസ്ഥ). സർവീസ് വിഭാഗം അപേക്ഷകർ ഒഴികെയുള്ളവർ 2025 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം എന്നാണ് പ്രവേശനവിജ്ഞാപനത്തിലുള്ളത്. ഉയർന്ന പ്രായപരിധിയില്ല. സർവീസ് വിഭാഗം അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 49 വയസ്സായിരിക്കും.
അപേക്ഷ
ഒന്നോ അതിൽ കൂടുതൽ കോഴ്സുകളിലേക്കോ പരിഗണിക്കാൻ ഒരൊറ്റ അപേക്ഷയേ നൽകാവൂ. lbscentre.in വഴി ഓഗസ്റ്റ് 12 വരെ നൽകാം. അപേക്ഷാഫീസ് ജനറൽ വിഭാഗക്കാർ/സർവീസ് വിഭാഗക്കാർ എന്നിവർക്ക് 600 രൂപയും പട്ടിക വിഭാഗങ്ങൾക്ക് 300 രൂപയുമാണ്.
സർവീസ് വിഭാഗക്കാർ ഒഴികെയുള്ളവർ അപേക്ഷാഫീസ്, അപേക്ഷ നൽകുമ്പോൾ രൂപപ്പെടുത്താവുന്ന ചലാൻ ഉപയോഗിച്ച്, ഫെഡറൽ ബാങ്കിന്റെ കേരളത്തിലെ ഏതെങ്കിലുമൊരു ശാഖയിൽ അടയ്ക്കണം. ഓൺലൈനായും അടയ്ക്കാം. ഓൺലൈൻ അപേക്ഷയുടെ അന്തിമ കൺഫർമേഷൻ 15-നുമുൻപ് ചെയ്തിരിക്കണം.
റാങ്ക് പട്ടിക
യോഗ്യതാപരീക്ഷയിലെ ബാധകമായ വിഷയങ്ങളിലെ രണ്ടാംവർഷ പരീക്ഷയിലെ മാർക്ക് പരിഗണിച്ചായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക. മാർക്ക് നോർമലൈസേഷൻ രീതി പ്രോസ്പെക്ടസിൽ വിശദീകരിച്ചിട്ടുണ്ട്. ഡിഫാമിന് ഒരു റാങ്ക് പട്ടികയും മറ്റ് പ്രോഗ്രാമുകൾക്ക് മറ്റൊരു റാങ്ക് പട്ടികയുമുണ്ടാകും. സർവീസ് ക്വാട്ട വിഭാഗക്കാരുടെ സെലക്ഷൻ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് സർവീസ് സീനിയോറിറ്റി അടിസ്ഥാനമാക്കി നടത്തും.
ഓപ്ഷൻ
റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷം കോഴ്സ്-കോളേജ് താത്‌പര്യങ്ങൾ/ഓപ്ഷനുകൾ വെബ്‌സൈറ്റ്‌വഴി രജിസ്റ്റർചെയ്യണം. ഏകജാലകസംവിധാനംവഴി എൽബിഎസ് സെൻറർ അലോട്മെന്റ് നൽകും. വിശദാംശങ്ങൾ പ്രോസ്പക്ടസിലുണ്ട്.
ഡിഎംഇ/ഡിഎച്ച്എസ് അലോട്മെൻറ് നൽകുന്ന സീറ്റുകളാണ് സർക്കാർ സീറ്റുകൾ. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രിത സ്വാശ്രയസ്ഥാപനങ്ങൾ, സർക്കാരുമായി കരാറിലേർപ്പെടുന്ന സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങൾ എന്നിവയിൽ സർക്കാർ സീറ്റുകൾ ലഭ്യമാണ്.
സർക്കാർ സീറ്റുകൾ ഒഴികെ, ബന്ധപ്പെട്ട മാനേജ്മെൻറ് നേരിട്ട് അലോട്മെൻറ് നൽകുന്ന സീറ്റുകളാണ് മാനേജ്മെൻറ് സീറ്റുകൾ.
അലോട്മെൻറിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ പട്ടിക, അവയിലെ സീറ്റ് ലഭ്യത, ഫീസ് നിരക്കുകൾ തുടങ്ങിയവ പിന്നീട് പ്രസിദ്ധീകരിക്കും. സ്പെഷ്യൽ ഫീസ് വിവരങ്ങൾ പ്രോസ്പെക്ടസ് അനക്സ്ചർ I-ൽ നൽകിയിട്ടുണ്ട്.
സർവീസ് വിഭാഗം അപേക്ഷകരുടെ അപേക്ഷസമർപ്പണം, അപേക്ഷാ ഫീസ് അടയ്ക്കേണ്ട രീതി, തിരഞ്ഞെടുപ്പ് രീതി, ഓപ്പൺ വിഭാഗത്തിലും അപേക്ഷിക്കുന്ന സർവീസ് അപേക്ഷകരുടെ അപേക്ഷിക്കേണ്ട നടപടിക്രമം തുടങ്ങിയവയുടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.
വിവരങ്ങൾക്ക്: lbscentre.kerala.gov.in
Content Highlights: Kerala DME 2025-26 Paramedical Diploma Admissions
Published: 16 Jul 2025, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented