തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ബിരുദ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. 2022-23 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശന ഫലമാണ് പ്രസിദ്ധീകരിച്ചത്. നേരത്തെ സമർപ്പിച്ച അപേക്ഷയിൽ വിദ്യാർഥികൾക്ക് എല്ലാവിധ തിരുത്തലുകൾക്കും ഓഗസ്റ്റ് 2 വരെ അവസരമുണ്ടാകും.

To advertise here,

മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയിൽ തിരുത്തലുകൾ സാധ്യമല്ല. ലോ​ഗിൻ വിവരങ്ങൾ ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്തു ആവശ്യമായ തിരുത്തലുകൾ നടത്താം. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.