കേരള ബ്ലോക്ചെയിൻ അക്കാദമി (കെ.ബി.എ.) നടത്തുന്ന രണ്ടുദിവസത്തെ ബ്ലോക്ചെയിൻ പരിശീലനപരിപാടിയിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 29-നും 30-നും തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള കാമ്പസിലും ഒക്ടോബർ അഞ്ചിനും ആറിനും കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലുമായാണ് പരിശീലനം.

To advertise here,

ബ്ലോക്‌ചെയിനിന്റെ സാധ്യതകളെക്കുറിച്ചും ആപ്ലിക്കേഷനുകളെക്കുറിച്ചും ആഴത്തിലുള്ള ധാരണ ലഭിക്കും. കൂടാതെ, ക്രിപ്റ്റോകറൻസി അടിസ്ഥാനകാര്യങ്ങൾ, സ്മാർട്ട് കോൺട്രാക്ടുകൾ, ഡിസെൻട്രലൈസ്ഡ് ആപ്ലിക്കേഷൻസ് എന്നിവയിലുള്ള ഹാൻഡ്സ് ഓൺ ട്രെയിനിങ്ങും ഉണ്ടാകും.

കേരള നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ച് എസ്‌.സി., എസ്.ടി., ട്രാൻസ്ജെൻഡർ, മത്സ്യത്തൊഴിലാളികൾ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾ), സിംഗിൾ പാരന്റ് കുടുംബങ്ങളിലുള്ള വനിതാ അപേക്ഷകർ എന്നിവർക്ക് പരിശീലന ഫീസിൽ 100 ശതമാനം സ്കോളർഷിപ്പ് ലഭിക്കും. നോളജ് ഇക്കണോമി മിഷൻവഴി അപേക്ഷിക്കുന്നവർക്ക് ഫീസിൽ 60 ശതമാനംവരെ എക്സ്‌ക്ലൂസീവ് കിഴിവ് ലഭിക്കും.

പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ബ്ലോക്ചെയിൻ-പവേർഡ് സർട്ടിഫിക്കറ്റും തൊഴിലവസരങ്ങളിൽ മുൻഗണനയും ലഭിക്കും. രജിസ്റ്റർ ചെയ്യാൻ: www.kba.a. വിവരങ്ങൾക്ക്: 6238210114 | elearning.kba@duk.ac.in