കല്പിത സർവകലാശാലയായ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.) 2024 ജനുവരി സെഷനിലെ ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഏറോ സ്‌പെയ്‌സ് എൻജിനിയറിങ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്‌പെയ്‌സ് സയൻസസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വകുപ്പുകളിലാണ് അവസരം.
യോഗ്യത
- എൻജിനിയറിങ്/ടെക്‌നോളജി മാസ്റ്റേഴ്‌സ് ബിരുദം ഉയർന്ന യോഗ്യതയായുള്ളവർക്ക് 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെയുള്ള എം.ഇ./എം.ടെക്. ബിരുദം വേണം.
- എൻജിനിയറിങ്/ടെക്‌നോളജി ബാച്ചിലർ ബിരുദം ഉയർന്ന യോഗ്യതയായുള്ളവർക്ക് 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെയുള്ള ബി.ഇ./ബി.ടെക്. ബിരുദം, സാധുവായ ഗേറ്റ് സ്കോർ എന്നിവ വേണം.
- നിശ്ചിത ഗ്രേഡോടെ ഐ.ഐ.ടി., ഐ.ഐ.എസ്.ടി. എന്നിവയിൽ നിന്നുമുള്ള ബി.ഇ./ബി.ടെക്. ബിരുദം/ ഡ്യുവൽ ഡിഗ്രി (എൻജിനിയറിങ് ബാച്ചിലേഴ്‌സ്, സയൻസ് മാസ്റ്റേഴ്‌സ്) ഉള്ളവർ, പ്രസക്തമായ വിഷയത്തിൽ യു.ജി.സി.-സി.എസ്.ഐ.ആർ. - നെറ്റ് - ജെ.ആർ.എഫ്./ലക്ചർഷിപ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./400-നകം റാങ്കോടെ ജസ്റ്റ് യോഗ്യത ഉള്ളവർ എന്നിവർക്ക് ഗേറ്റ് സ്കോർ വേണമെന്ന വ്യവസ്ഥ ബാധകമല്ല.
- സയൻസ്/ഹ്യുമാനിറ്റീസ്/മാനേജ്മെന്റ്/സോഷ്യൽ സയൻസസ് മാസ്റ്റേഴ്‌സ് ബിരുദം ഏറ്റവും ഉയർന്ന യോഗ്യതയായുള്ളവർക്ക്, ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള മാസ്റ്റേഴ്‌സ് ബിരുദം വേണം. കൂടാതെ യു.ജി.സി.- സി.എസ്.ഐ.ആർ.-നെറ്റ്- ജെ.ആർ.എഫ്./ലക്ചറർഷിപ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./400-നകം റാങ്കോടെ ജസ്റ്റ്/കുറഞ്ഞത് 300 സ്കോറോടെ ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് എന്നിവയിലൊരു അർഹതാ ടെസ്റ്റ് യോഗ്യതയും വേണം.
- സയൻസ്/ഹ്യുമാനിറ്റീസ്/മാനേജ്മെന്റ്/സോഷ്യൽ സയൻസസ് നാലുവർഷ ബാച്ചിലേഴ്‌സ് ബിരുദം ഏറ്റവും ഉയർന്ന യോഗ്യതയായുള്ളവർക്ക്, ബന്ധപ്പെട്ട വിഷയത്തിൽ 75 ശതമാനം മാർക്കോടെയുള്ള നാലുവർഷ ബാച്ചിലേഴ്‌സ് ബിരുദം വേണം. യു.ജി.സി.-സി.എസ്.ഐ.ആർ. - നെറ്റ് - ജെ.ആർ.എഫ്./ലക്ചറർഷിപ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./400-നകം റാങ്കോടെ ജസ്റ്റ്/കുറഞ്ഞത് 300 സ്കോറോടെ ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് എന്നിവയിലൊരു അർഹതാ ടെസ്റ്റ് യോഗ്യതയും വേണം.
പ്രോഗ്രാമിനനുസരിച്ച് ഓൺലൈൻ സിക്രീനിങ് ടെസ്റ്റ്/ഇന്റർവ്യൂ/രണ്ടും അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഫീസ് ഘടന, ഗവേഷണ ഫെലോഷിപ് എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും.അപേക്ഷ ഒക്ടോബർ 31 രാത്രി 11.59 വരെ admission.iist.ac.in വഴി നൽകാം. അർഹതയ്ക്കുവിധേയമായി ഒരാൾക്ക് വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി പരമാവധി നാല് ഗവേഷണമേഖലകളിലേക്ക് അപേക്ഷിക്കാം.
Content Highlights: Applications invited for PhD at Indian Institute of Space Science and Technology
Published: 28 Oct 2023, 10:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented