ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് മേഖലയിലെ ബാച്ച്ലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ.), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് (ഐ.ഐ.ടി.ടി.എം.) അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലെ ഈ സ്വയംഭരണസ്ഥാപനത്തിന്റെ ഗ്വാളിയര്‍, നോയിഡ, ഭുവനേശ്വര്‍, നെല്ലൂര്‍ (നാലിടത്തും രണ്ടുപ്രോഗ്രാമുകളും), ഗോവ (എം.ബി.എ.) കാമ്പസുകളിലാണ് പ്രവേശനം.
യോഗ്യത: ഏതെങ്കിലും സ്ട്രീമില്‍ പഠിച്ച്, പ്ലസ് ടു തല പരീക്ഷ ജയിച്ചവര്‍ക്ക് ബി.ബി.എ. പ്രോഗ്രാമിനും ഏതെങ്കിലും വിഷയത്തില്‍ ബാച്ച്ലര്‍ ബിരുദമുള്ളവര്‍ക്ക് എം.ബി.എ.ക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുവേണം. പട്ടിക വിഭാഗക്കാര്‍ക്ക് രണ്ടുപ്രോഗ്രാമുകള്‍ക്കും ഭിന്നശേഷിക്കാര്‍ക്ക് ബി.ബി.എ.ക്കും 45 ശതമാനം മാര്‍ക്കുമതി.
രണ്ടു പ്രോഗ്രാമുകളുടെയും പ്രവേശനം ഐ.ജി.എന്‍.ടി.യു.-ഐ.ഐ.ടി.ടി.എം. അഡ്മിഷന്‍ ടെസ്റ്റ് (ഐ.ഐ. എ.ടി.) (70 ശതമാനം വെയ്‌റ്റേജ്), ഗ്രൂപ്പ് ഡിസ്‌കഷന്‍ (15 ശതമാനം), പേഴ്‌സണല്‍ ഇന്റര്‍വ്യൂ (15 ശതമാനം) എന്നിവ അടിസ്ഥാനമാക്കിയാകും. പ്രവേശനപരീക്ഷ ജൂണ്‍ അഞ്ചിന്.
എം.ബി.എ. പ്രവേശനത്തിന്, 2021 ജൂണ്‍ ഒന്നിനും 2022 മേയ് 31-നും ഇടയ്ക്കു നേടിയ സാധുവായ കാറ്റ്, മാറ്റ്, സി-മാറ്റ്, സാറ്റ് (എക്‌സ്.എ.ടി.), ജി-മാറ്റ്, എ.ടി.എം.എ. സ്‌കോര്‍ ഉള്ളവരെ അഡ്മിഷന്‍ ടെസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിവരങ്ങള്‍ക്ക്: www.iittm.ac.in അവസാന തീയതി മേയ് 31.
Content Highlights: applications are invited for BBA, MBA in Tourism and travel management
Published: 28 May 2022, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented