കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നാല് വർഷത്തെ ബി.ബി.എ ഓണേഴ്സ് ഇൻ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് ഈ മാസം 12 വരെ പ്രവേശനം നേടാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അക്കാദമിയിൽ നേരിട്ടെത്തണം. പ്ലസ് ടുവിന് കുറഞ്ഞത് 50% മാർക്കുള്ളവർക്കാണ് പ്രവേശനം നേടാനാകുക. ക്ലാസുകൾ ഓഗസ്റ്റ് 17-ന് ആരംഭിക്കും. ഈ നാല് വർഷ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും.

To advertise here,

എഐസിറ്റിഇ അംഗീകാരത്തിന് പുറമേ, വ്യോമയാന രംഗത്തെ പ്രമുഖ അന്താരാഷ്ട്ര സംഘടനകളായ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ , എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ എന്നിവയുടെ അംഗീകാരമുള്ള പരിശീലന കേന്ദ്രമാണ് സി.ഐ.എ.എസ്.എൽ അക്കാദമി. അതിനാൽ തന്നെ ഇവിടെ നിന്നുള്ള പഠനം വിദേശ ഉപരിപഠനത്തിനും ആഗോളതലത്തിലെ മുൻനിര കമ്പനികളിലെ പ്ലേസ്മെന്റുകൾക്കും ഏറെ സഹായകരമാണ്.

എയർപോർട്ട് ഓപ്പറേഷൻസ്, ടെർമിനൽ മാനേജ്മെന്റ്, പാസഞ്ചർ ഹാൻഡ്‌ലിങ്, എയർലൈൻ റിസർവേഷൻ ആൻഡ് ടിക്കറ്റിങ് തുടങ്ങിയ ഏവിയേഷൻ മേഖലകളിലെ അവസരങ്ങൾക്ക് പുറമേ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി രംഗങ്ങളിലും വലിയ തൊഴിൽ സാധ്യതകളാണ് ഈ കോഴ്സ് തുറന്നുനൽകുന്നത്.സെമസ്റ്ററിന് 75,000 രൂപയാണ് നാല് വർഷത്തെ പ്രോഗ്രാമിന്റെ ഫീസ്.
കൂടുതൽ വിവരങ്ങൾക്ക് academy.ciasl.aero, 8138999570, 99471 71949, 92491 33006, 94471 71419