ഡീഷയിലെ പാഠപുസ്തകങ്ങളിൽ കണ്ടെത്തിയത് 1678 തെറ്റുകൾ. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിലാണ് ഇത്രയുമധികം ഭീമാബദ്ധങ്ങൾ കടന്നുകൂടിയത്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി), ഒഡീഷാ കരിക്കുലം ഫ്രെയിംവർക്ക് 2025 എന്നിവ അടിസ്ഥാനമാക്കി, 2026-27 അധ്യയനവർഷത്തേക്കായി തയ്യാറാക്കിയ പാഠപുസ്തകങ്ങളാണ് ഇവ. പുസ്തകങ്ങൾ സ്‌കൂളുകളിലെത്തിയതിന് പിന്നാലെ അധ്യാപകർ വ്യാപകമായി തെറ്റുകൾ ചൂണ്ടിക്കാട്ടുകയായിരുന്നു.

To advertise here,

ഭൗതികശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൺ മഹാനായ പൈലറ്റാണ് എന്നാണ് പാഠപുസ്തകം പറയുന്നത്. കർണാടക നിയമസഭയുടെ ചിത്രം കാണിച്ച് ഒഡീഷാ നിയമസഭയെന്നും ഹംപിയിലെ ക്ഷേത്രസമുച്ചയം കാണിച്ച് അത് കൊണാർക്കിലെ സൂര്യക്ഷേത്രമാണെന്നും പുസ്തകത്തിൽ പറയുന്നു. ഒഡീഷയിലെ നിയംഗിരി മലനിരകൾ ജാർഖണ്ഡിലാണ് എന്നും പുസ്തകത്തിൽ കാണാം. ഗഞ്ജം ജില്ലയിലെ നഗരമായ ബെർഹാംപുറിനെ ജില്ലയായാണ് കാണിച്ചിരിക്കുന്നത്.

ശാസ്ത്രപുസ്തകത്തിൽ താപനിലയെ തെറ്റായി മർദം എന്നാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യശൃംഖയെ ഭക്ഷ്യശൃംഖലാജാലം എന്നാണുള്ളത്. ഇക്വിനോക്‌സ് അഥവാ വിഷുവത്തെ ഇക്വേറ്റർ അഥവാ ഭൂമധ്യരേഖ എന്നാണ് പാഠപുസ്തകത്തിലുള്ളത്.

എട്ടാം ക്ലാസിലെ പുസ്തകങ്ങളിലാണ് ഏറ്റവും കൂടുതൽ തെറ്റുകളുള്ളതെന്നാണ് സ്‌കൂൾ ആൻഡ് മാസ് എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് പറയുന്നത്. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിലുള്ള ആകെ 1678 തെറ്റുകളിൽ 705 എണ്ണവും എട്ടാം ക്ലാസ് പുസ്തകങ്ങളിലാണ്.

സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി ഉത്തരവിട്ടു. ഉത്തരവാദികളെ കണ്ടെത്തി കർശന നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചത്. ഡയറക്ടറേറ്റ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റേയും എസ്‌സിഇആർടിയുടേയും മേൽനോട്ടത്തിലാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കിയത്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസമിതിയോട് മുഖ്യമന്ത്രി നിർദേശിച്ചത്.