ഗൂഗിളിന്റെ ‘ജെമിനി നോട്ട്ബുക്കി’ൽ ഇന്ത്യയിലെയും യു.എസിലെയും വിദ്യാർഥികൾക്കായി നൂറുകണക്കിന് പാഠപുസ്തകങ്ങൾ സൗജന്യമായി ലഭ്യമാകും. ഇന്ത്യയിലെ എസ്. ചന്ദ് പബ്ലിഷിങ്, ഓപ്പൺസ്റ്റാക്സ്, ഓപ്പൺ ടെക്സ്റ്റ്ബുക്ക് ലൈബ്രറി എന്നിവയിൽ നിന്നുള്ള പുസ്തകങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.

To advertise here,

എ.ഐ. നൽകുന്ന ഉത്തരങ്ങൾ പുസ്തകത്തിലെ ഏത് ഭാഗത്തുനിന്നുള്ളതാണെന്ന് വ്യക്തമാക്കുന്ന ലിങ്കുകളും സൈറ്റേഷനുകളും നൽകും. പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗത സ്റ്റഡി ഗൈഡുകൾ, പരിശീലന ക്വിസുകൾ, ഫ്ലാഷ് കാർഡുകൾ എന്നിവ സ്വയം തയ്യാറാക്കാം. പുസ്തകങ്ങൾ വേറെ ഡൗൺലോഡ് ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതില്ല.

ഇത് എങ്ങനെ ഉപയോഗിക്കാം?

  1. ജെമിനി നോട്ട്ബുക്ക് തുറന്ന് പുതിയതോ നിലവിലുള്ളതോ ആയ ഒരു നോട്ട്ബുക്ക് തിരഞ്ഞെടുക്കുക.

  2. Add sources എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

  3. ലഭ്യമായ വിഭാഗങ്ങളിൽനിന്ന് Textbooks തിരഞ്ഞെടുക്കുക.

  4. ലിസ്റ്റിൽനിന്ന് ആവശ്യമുള്ള പാഠപുസ്തകം കണ്ടുപിടിച്ച് നോട്ട്ബുക്കിലേക്ക് ആഡ് ചെയ്യുക.